Friday December 09, 2016
Latest Updates

ആവേശം മൂത്തപ്പോള്‍ മോഡിയെ തുണ്ടം തുണ്ടമാക്കുമെന്ന് പ്രസംഗിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അറസ്റ്റില്‍

ആവേശം മൂത്തപ്പോള്‍ മോഡിയെ തുണ്ടം തുണ്ടമാക്കുമെന്ന് പ്രസംഗിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അറസ്റ്റില്‍

ലക്‌നോ :ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയെ തുണ്ടം തുണ്ടമായി വെട്ടിനുറുക്കുമെന്ന് പ്രസംഗിച്ച് വിവാദത്തിലായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇമ്രാന്‍ മസൂദ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സഫര്‍നാപൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് മസൂദ്. ഇന്നലെയാണ് മസൂദിന്റെ വിവാദ പ്രസംഗത്തിന്റെ വീഡിയോ പുറത്ത് വന്നത്. മോഡി ഉത്തര്‍പ്രദേശിനെ ഗുജറാത്ത് ആക്കാന്‍ ശ്രമിക്കുകയാണെന്നും 4 ശതമാനം മാത്രം മുസ്ലീങ്ങളുള്ള ഗുജറാത്ത് പോലെയല്ല ഉത്തരപ്രദേശ് എന്നും പറഞ്ഞതിന് ശേഷമായിരുന്നു വിവാദ പ്രസ്താവന.

ഉത്തര്‍പ്രദേശിനെ ഗുജറാത്ത് ആക്കാന്‍ ശ്രമിക്കുന്ന മോഡി എങ്ങനെ കൈകാര്യം ചെയ്യാന്‍ അറിയാമെന്നു പറഞ്ഞതിന് സെഷമനു മോഡിയെ കഷങ്ങളായി നുറുക്കുമെന്ന് മസൂദ് പ്രസംഗിച്ചത്. വിവിധ സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തല്‍, ശത്രുത വളര്‍ത്തല്‍ , മത സ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് മസൂദിനെ അറസ്റ്റ് ചെയ്തത്. പ്രസംഗത്തിന്റെ വീഡിയോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശേഖരിച്ചു.

ഇന്ന് മസൂദ് പ്രസംഗത്തില്‍ പറഞ്ഞുപോയ വാക്കുകളെക്കുറിച്ച് ഖേദം പ്രകടിപ്പിച്ചു ആവേശം കയറിയപ്പോള്‍ പറഞ്ഞ വാചകങ്ങളാണ് അതെന്ന് മസൂദ് പറഞ്ഞു. ഇന്നലെ ഇന്നലെ ഖേദം പ്രകടിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു മസൂദ്. ഗുജറാത്ത് കലാപത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മോഡി ഖേദം പ്രകടിപ്പിച്ചാല്‍ മാത്രമേ താന്‍ മാപ്പ് പറയൂ എന്നായിരുന്നു മസൂദിന്റെ ഇന്നലത്തെ നിലപാട്.

Scroll To Top