Friday December 09, 2016
Latest Updates

ആള് മാറി ബൂമോണ്ട് ആശുപത്രിയിലെ ഡോക്ടറുടെ കുടുംബത്തെ വകവരുത്തിയ സംഭവത്തില്‍ വിചാരണ ആരംഭിച്ചു

ആള് മാറി ബൂമോണ്ട് ആശുപത്രിയിലെ ഡോക്ടറുടെ കുടുംബത്തെ വകവരുത്തിയ സംഭവത്തില്‍ വിചാരണ ആരംഭിച്ചു

ഡബ്ലിന്‍: ഡബ്ലിനില്‍ ആള് മാറിയുള്ള ആക്രമണത്തില്‍ ഡോക്ടറുടെ കുടുംബം മുഴുവന്‍ കൊലപ്പെട്ട സംഭവത്തില്‍ വിചാരണ ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സംഭവം നടന്നത്. ഡബ്ലിനിലെ ബൂമോണ്ട് ആശുപത്രിയില്‍ ന്യൂറോസര്‍ജനായി ജോലി ചെയ്യുന്ന ഡോ. മുഹമ്മദ് തൌഫീക്ക് അല്‍ സത്താറിന്റെ കുടുംബത്തെയാണ് അക്രമികള്‍ ആള് മാറി കൊലപ്പെടുത്തിയത്. ഡോ. മുഹമ്മദിന്റെ ഭാര്യ ഷെഹ്നീല (47), മകള്‍ സൈനബ (19), ആണ്‍മക്കളായ ബിലാല്‍ (17), ജമാല്‍ (15) എന്നിവരാണ് കൊല്ലപ്പെട്ടത്. നോട്ടിംഗ്ഹാം ക്രൌണ്‍ കോടതിയിലാണ് വിചാരണ നടക്കുന്നത്. 

ഒരു ഫിറ്റ്‌നസ് കോച്ചിനെ കൊല്ലാന്‍ ലക്ഷ്യമിട്ട് ഇറങ്ങിയ അക്രമിസംഘം വീടുമാറി ഡോകടര്‍ മുഹമ്മദ് തൗഫീക്കിന്റെ വീട്ടില്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവ സമയത്ത് ഡോക്ടര്‍ മുഹമ്മദ് വീട്ടില്‍ ഇല്ലായിരുന്നതിനാല്‍ അദ്ദേഹം മാത്രം രക്ഷപെട്ടു. എട്ടംഗ അക്രമി സംഘമാണ് കൊലപാതകം നടത്തിയത്. കേമോ പോര്‍ട്ടര്‍, ട്രിസ്റ്റന്‍ റിച്ചാര്‍ഡ്, നതാനിയല്‍ മല്ലിംഗ്, ഷോണ്‍ കാര്‍ട്ടര്‍, ജാക്‌സണ്‍, പാക്‌സാന്‍ പവല്‍, ആരോണ്‍ വെബ്, ആരോണ്‍ ജെഫെഴ്‌സ് എന്നിവരും ഒരു പതിനേഴുകാരനുമാണ് പ്രതികള്‍. പ്രായപൂര്‍ത്തി ആകാത്തതിനാല്‍ ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. 

എട്ടംഗ സംഘത്തിന്റെ സുഹൃത്തായ അന്റോയിന്‍ അക്‌പോം എന്ന കഴിഞ്ഞ സെപ്റ്റംബറില്‍ കുത്തേറ്റ് മരിച്ചിരുന്നു. ഇതിന് പ്രതികാരം ചെയ്യാന്‍ ഇറങ്ങിയ സംഘം ആളുമാറി ഡോക്ടറുടെ കുടുംബത്തെ വകവരുത്തുകയായിരുന്നു. സെപ്റ്റംബര്‍ 12 ന് വൈകുന്നേരം അഞ്ചരയോടെയാണ് ഈ യുവാവ് കൊല്ലപ്പെട്ടത്. സെപ്റ്റംബര്‍ 13 നാണ് ഡോക്ടറുടെ വീടിനു നേരെ ആക്രമണം ഉണ്ടായത്. ഹുസൈന്‍ ഹുസൈന്‍, അബ്ദുള്‍ ഹക്കീം എന്നിവരാണ് യുവാക്കളുടെ സുഹൃത്തിനെ കൊന്നത്. എന്നാല്‍ ഇവര്‍ക്കെതിരെ പ്രതികാരം ചെയ്യാനിറങ്ങിയ യുവാക്കള്‍ ആള് മാറി ഡോക്ടര്‍ മുഹമ്മദിന്റെ വീട്ടില്‍ ആക്രമണം നടത്തുകയായിരുന്നു. 

പ്രതികളുടെ സുഹൃത്തായ ആന്റോയിന്‍ അക്‌പോം കൊല്ലപ്പെട്ട പ്രതികളായ ഹുസൈന്‍ ഹുസൈന്‍, അബ്ദുള്‍ ഹക്കീം എന്നിവര്‍ക്ക് ഈ മാസം ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിരുന്നു. ആന്റോയിന്‍ അക്‌പോം കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ അബ്ദുള്‍ ഹക്കീമിന്റെ വീടും ഡോക്ടര്‍ മുഹമ്മദിന്റെ വീടും അടുത്തടുത്ത് ആയിരുന്നു. ഇതേതുടര്‍ന്നാണ് വീട് മാറി ആക്രമണം ഉണ്ടായത്

Scroll To Top