Sunday December 11, 2016
Latest Updates

ആല്ഡിയില്‍ 450 പുതിയ തൊഴിലവസരങ്ങള്‍ 

ആല്ഡിയില്‍ 450 പുതിയ തൊഴിലവസരങ്ങള്‍ 

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റായ ആല്ഡിയില്‍ പുതിയതായി 450
തൊഴില്‍ അവസരങ്ങള്‍. പുതിയതായി ആരംഭിക്കുന്ന ഷോപ്പുകളിലും അയര്‍ലണ്ടില്‍ വിവിധ
ഇടങ്ങളിലായി നിലവിലുള്ള ഷോപ്പുകളിലേക്കുമാണ് നിയമനം. മാനേജര്‍ പോസ്റ്റുകള്‍
മുതല്‍ സാധാരണ ജീവനക്കാരുടെ പോസ്റ്റുകളില്‍ വരെ ഒഴിവുണ്ട്.

അയര്‍ലണ്ടില്‍ ആകമാനം നൂറിലധികം ഷോപ്പുകളുണ്ട് ആല്ഡി സൂപ്പര്‍ മാര്‍ക്കറ്റിന്.ആല്ഡിയില്‍
സൂപ്പര്‍ മാര്‍ക്കറ്റില്‍ 2,500 ഓളം ജീവനക്കാര്‍ നിലവില്‍ ജോലി
ചെയ്യുന്നുണ്ട്. ഇതിനു പുറമെയാണ് പുതിയതായി ജീവനക്കാരെ നിയമിക്കുന്നത്. ഈ
വര്‍ഷം അവസാനത്തോടെ പുതിയ നിയമനങ്ങള്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആകര്‍ഷകമായ
ശമ്പളം നല്കുമെന്ന്ആല്ഡി മാനേജിംഗ് ഡയറക്ടര്‍ നീല്‍ ഓ കൊണോര്‍ പറഞ്ഞു.

മറ്റ് പ്രമുഖ സ്ഥാപനങ്ങളില്‍ ലഭിക്കുന്ന വേതനത്തെക്കാള്‍ 30 ശതമാനം വരെ
കൂടുതല്‍ തുക അലിഡില്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു. ടെസ്‌കോ, സൂപ്പര്‍ വാല്യൂ, ഡണ്‍സ് തുടങ്ങിയ പ്രമുഖ
ബ്രാന്‍ഡുകള്‍ കഴിഞ്ഞാല്‍ ഐറിഷ് വിപണിയില്‍ ഏറ്റവുമധികം കച്ചവടമുള്ള സൂപ്പര്‍
മാര്‍ക്കറ്റ് നെറ്റ് വര്‍ക്കാണ് ആല്ഡി.

Scroll To Top