Tuesday December 06, 2016
Latest Updates

ആലുവയില്‍ മൂന്ന് നില കെട്ടിടം മണ്ണിലേക്ക് താഴ്ന്ന് മൂന്ന് പേര്‍ മരിച്ചു

ആലുവയില്‍ മൂന്ന് നില കെട്ടിടം മണ്ണിലേക്ക് താഴ്ന്ന് മൂന്ന് പേര്‍ മരിച്ചു

എറണാകുളം: ആലുവയില്‍ മൂന്ന് നില കെട്ടിടം മണ്ണിലേക്ക് താഴ്ന്ന് മൂന്ന് പേര്‍ മരിച്ചു. പൈപ്പ് ലൈന്‍ റോഡില്‍ കുന്നത്തേരി ജങ്ക്ഷനടുത്താണ് സംഭവം. ഗൃഹനാഥനായ ഷാജഹാന്‍ ഭാര്യ സെയ്ഫുന്നിസ, മകളും ഒമ്പതാംക്ലാസ്സ് വിദ്യാര്‍ത്ഥിനിയുമായ ഐഷ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. കനത്ത മഴയെ തുടര്‍ന്ന് വീടിനു ചുറ്റും വെള്ളം കെട്ടി നില്‍ക്കുകയായിരുന്നു.

16 വര്‍ഷം പഴക്കമുള്ള കെട്ടിടമണ് മണ്ണിലേക്ക് താഴ്ന്നത്. വീടിനു പുറത്തായിരുന്ന മകന്‍ സാബിര്‍ മാത്രം പരുക്കേല്‍ക്കാതെ രക്ഷപെട്ടു. മൂന്ന് നില കെട്ടിടത്തില്‍ താഴത്തെ നിലയില കടമുറികളാണ് പ്രവര്‍ത്തിച്ചിരുന്നത്. മുകളിലെ രണ്ടു നിലകളില്‍ താമസക്കാര്‍ ഉണ്ടായിരുന്നു. അഗ്‌നിശമന സേനയും പോലീസും സ്ഥലത്ത് എത്തിയാണ് മൃതദേഹങ്ങള്‍ പുറത്ത് എടുത്തത്. നിര്‍മ്മാണത്തിലെ അപാകതയാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

Scroll To Top