Friday December 09, 2016
Latest Updates

ആലപ്പുഴയില്‍ ഇന്ന് ചുംബന സമരം

ആലപ്പുഴയില്‍ ഇന്ന് ചുംബന സമരം

ആലപ്പുഴ: കോഴിക്കോട്, കൊച്ചി നഗരങ്ങള്‍ക്ക് പിന്നാലെ ഇന്ന് ആലപ്പുഴയിലും ചുംബന സമരം. കിസ് എഗനിസ്ടിറ്റ് ഫാസിസം എന്ന പേരിലാണ് ആലപ്പുഴയില്‍ ചുംബന സമരം നടത്തുന്നത്. ആലപ്പുഴ കടപ്പുറത്ത് ഉച്ചയ്ക്കു രണ്ടുമുതല്‍ ആറുവരെ പ്രതീകാത്മക സമരവും സ്ത്രീപുരുഷ കൂട്ടായ്മയും നടക്കും.

ചുംബന സമരത്തിനു പുറമേ സമരസല്ലാപം, സമരസംഗീതം, സമരപാചകം, സമരവര, സമരനൃത്തം, സമരശില്‍പം, സമരാലിംഗനം തുടങ്ങിയ വ്യത്യസ്തമായ പരിപാടികളും സംഘടിപ്പിക്കുമെന്ന് സംഘാടകരായ മായാ കൃഷ്ണന്‍, എം. രാജേഷ്, ലാസര്‍ ഷൈന്‍, പി.എസ്. സുമനന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം സമരത്തെ എതിര്‍ത്ത് നിരവധി പേര് രംഗത്ത് വന്നിട്ടുണ്ട്. പോലീസ് അനുമതിയോടെയാണ് ആലപ്പുഴയിലെ ചുംബന സമരം സംഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ സമരത്തില്‍ അനിഷ്ട സംഭവങ്ങളുണ്ടായാല്‍ സംഘാടകര്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Scroll To Top