Thursday December 08, 2016
Latest Updates

ആലപ്പുഴയിലെ എടിഎം കൌണ്ടറുകളില്‍ കത്തിക്കരിഞ്ഞ് ഉപയോഗശൂന്യമായ നോട്ടുകള്‍

ആലപ്പുഴയിലെ എടിഎം കൌണ്ടറുകളില്‍ കത്തിക്കരിഞ്ഞ് ഉപയോഗശൂന്യമായ നോട്ടുകള്‍

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ എടിഎം കൌണ്ടറുകളില്‍ കത്തിക്കരിഞ്ഞ നോട്ടുകളും. നെതിയാംപോള സച്ചിദാനന്ദന്‍ എന്നയാള്‍ക്ക് അവലൂക്കുന്നിലെ എ.ടി.എം. കൌണ്ടറില്‍ നിന്നാണ് കത്തിക്കരിഞ്ഞ നോട്ടുകള്‍ ലഭിച്ചത്. അഞ്ഞൂറ് രൂപയുടെ നോട്ടുകളാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഒടുവില്‍ കത്തിക്കരിഞ്ഞ നോട്ട് ബാങ്കില്‍ നല്‍കി സച്ചിദാനന്ദന്‍ പകരം നോട്ട് വാങ്ങുകയായിരുന്നു.

എടിഎമ്മില്‍ പണം നിക്ഷേപിക്കാന്‍ കരാര്‍ നല്കിയിരിക്കുന്ന സ്വകാര്യ കമ്പനികളുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ് എടിഎമ്മില്‍ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകള്‍ ലഭിക്കാന്‍ കാരണമെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. സ്വകാര്യ ഏജന്‍സി കൃത്യമായി പരിശോധിക്കാത്തത് മൂലമാണ് പിഴവുകള്‍ കടന്നു കൂടുന്നതെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

നേരത്തെ കീറിയ നോട്ടുകളും കള്ളനോട്ടുകളും എടിഎം കൌണ്ടറുകളില്‍ നിന്ന് ലഭിച്ചതിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് എടിഎം കൌണ്ടറില്‍ നിന്ന് കത്തിക്കരിഞ്ഞ് ഉപയോഗ ശൂന്യമായ നോട്ടുകള്‍ ലഭിച്ചത്. ഇത്തരം നോട്ടുകള്‍ ബാങ്കിന്റെ പ്രധാന ശാഖയില്‍ എത്തി നോട്ടുകള്‍ മാറ്റി എടുക്കേണ്ട ഗതികേടിലാണ്.

Scroll To Top