Sunday December 04, 2016
Latest Updates

ആലപ്പുഴയിലും അടിപൊട്ടി; ഷാനിമോള്‍ കെസി വേണുഗോപാലിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന് പരാതി

ആലപ്പുഴയിലും അടിപൊട്ടി; ഷാനിമോള്‍ കെസി വേണുഗോപാലിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന് പരാതി

ആലപ്പുഴ: പത്തനംതിട്ടയ്ക്ക് പിന്നാലെ ആലപ്പുഴ ഡിസിസിയിലും തര്‍ക്കം. ആലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാലിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് ഉള്ളില്‍ നിന്ന് തന്നെ ശ്രമമ നടന്നതായി ഡിസിസി പ്രസിഡന്റ് എഎ ഷുക്കൂര്‍. ഷാനിമോള്‍ ഉസ്മാന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെയാണ് ഷുക്കൂര്‍ പരസ്യമായി രംഗത്ത് വന്നത്. ഷാനിമോള്‍ കേസി വേണുഗോപാലിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ഇക്കാര്യം കെപിപിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഷുക്കൂര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് ഷാനിമോള്‍ മറ്റ് പാര്‍ട്ടികളുടെ നേതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്നാണ് ആരോപണം. ഇക്കാര്യം ടെലിഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും ഷുക്കൂര്‍ പറഞ്ഞു. ഇത്തവ സീറ്റ് ലഭിക്കാഞ്ഞതില്‍ പ്രതിഷേധിച്ച് ഷാനിമോള്‍ ഉസ്മാന്‍ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിരുന്നില്ല. അതിനിടെയാണ് വേണുഗോപാലിനെ തോല്പ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ആലപ്പുഴ, വയനാട്, പത്തനംതിട്ട എന്നീ മണ്ഡലങ്ങളില്‍ ഷാനിമോള്‍ ഉസ്മാനെ കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു.

എന്നാല്‍ ഈ മണ്ഡലങ്ങളില്‍ സിറ്റിംഗ് എംപിമാര്‍ രംഗത്ത് വന്നതോടെ ഷാനിമോള്‍ക്ക് അവസരം നിധേധിക്കപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഷാനിമോള്‍ ഉസ്മാന്‍ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിന്ന് വിട്ടു നിന്നത്. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഷാനിമോള്‍ ഹൈക്കമാന്‍ഡിന് പരാതി നല്കുകയും ചെയ്തിരുന്നു. അതേസമയം തനിക്കെതിരെയുള്ള ആരോപണം അവഗണിക്കുനതായി ഷാനിമോള്‍ പ്രതികരിച്ചു.

 

Scroll To Top