Saturday December 03, 2016
Latest Updates

ആലംബഹീനര്‍ക്ക് ആശ്വാസമായി ഷെയറിംഗ് കെയര്‍ ഐറിഷ് മലയാളികള്‍ക്ക് മാതൃകയാവുന്നു

ആലംബഹീനര്‍ക്ക് ആശ്വാസമായി ഷെയറിംഗ് കെയര്‍ ഐറിഷ് മലയാളികള്‍ക്ക് മാതൃകയാവുന്നു

കോര്‍ക്ക്: അയര്‍ലണ്ടിലെ കോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടന ആയ ഷെയറിംഗ് കെയര്‍ പാവപ്പെട്ട മൂന്ന് കുടുംബങ്ങള്‍ക്ക് കൂടി കൈത്താങ്ങാകുന്നു.

എറണാകുളം ജില്ലയിലെ ഞാറക്കാട് സ്വദേശിയായ പ്രസാദിന് ഹൃദയ വാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താന്‍ ഒരു ലക്ഷം രൂപയും എറണാകുളം ജില്ലയിലെ കുന്നുകര സ്വദേശിനിയായ പ്രിന്‌സിക്ക് ഉപരി പഠനാര്‍ത്ഥം ഇരുപത്തയ്യായിരം രൂപയും ഷെയറിംഗ് കേയറിന്റെ കൂടി ധനസഹായത്തല്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ തൃശ്ശൂര്‍ സ്വദേശി പ്രസാദിന് തുടര്‍ ചികിത്സക്ക് ഇരുപത്തയ്യായിരം രൂപയും അനുവദിക്കാന്‍ തീരുമാനിച്ചതായി സെക്രടറി ജെയിസ് ജോര്‍ജ് അറിയിച്ചു.

രക്താര്‍ബുദ ചികിത്സാര്‍ത്ഥം കോട്ടയം തിരുവാര്‍പ്പ് സ്വദേശി ആദിത്യ, വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി മണിമല സ്വദേശി ചാക്കോ എന്നിവര്‍ക്ക് നല്കിയ ഓരോ ലക്ഷം രൂപയടക്കം ആറു മാസത്തിനിടെ അഞ്ചു ലക്ഷത്തോളം രൂപയാണ് ധനസഹായമായി ഷെയറിംഗ് കെയര്‍ അനുവദിച്ചത്.

അയര്‍ലണ്ടിലെ സൈമണ്‍ കമ്മ്യുണിറ്റിയുടെ സൂപ്പ്‌റണ്‍ പദ്ധതിയുടെ ഭാഗമായി ഭവനരഹിതരായ 40 പേര്‍ക്ക് ഭക്ഷണം ക്രമീകരിക്കുവാനും സാധിച്ചു.സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും തുടര്‍ന്നും സഹകരണം അഭ്യര്‍ഥിക്കുന്നതായും ചെയര്‍മാന്‍ ബേബി തോമസ് പറഞ്ഞു

Scroll To Top