Saturday December 10, 2016
Latest Updates

ആറ് വയസുകാരന് വെടിയേറ്റ സംഭവത്തില്‍ ഗാര്‍ഡ കുറ്റവാളികളെ തിരിച്ചറിഞ്ഞുവെന്ന് റിപ്പോര്‍ട്ട്

ആറ് വയസുകാരന് വെടിയേറ്റ സംഭവത്തില്‍ ഗാര്‍ഡ കുറ്റവാളികളെ തിരിച്ചറിഞ്ഞുവെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: ക്രാഫ്റ്റ്വുഡ് ഗാര്‍ഡന്‍സില്‍ ആറ് വയസുകാരന് വെടിയേറ്റ സംഭവത്തില്‍ ഗാര്‍ഡ കുറ്റവാളികളെ തിരിച്ചറിഞ്ഞുവെന്ന് സൂചന. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെയാണ് ഗാര്‍ഡ സംശയിക്കുന്നത്. ഇവരെ തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ട്.സൈക്കിളില്‍ വന്ന രണ്ട് യുവാക്കളില്‍ ഒരാള്‍ മറ്റേയാളുടെ നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ഗാര്‍ഡ സംശയിക്കുന്നു. അതിനിടെ സ്ഥലത്ത്
കളിച്ചു കൊണ്ടിരുന്ന കുട്ടികളില്‍ ഒരാള്‍ക്ക് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു.

സംഭവം നടന്ന ഉടന്‍ യുവാക്കളില്‍ ഒരാള്‍ ഓടി രക്ഷപെടുകയും വെടി വച്ച ആള്‍ അല്‍പ്പനേരം ആശയക്കുഴപ്പത്തെ തുടര്‍ന്ന് സ്ഥലത്ത് തന്നെ തുടരുകയും ചെയ്തു.തുടര്‍ന്ന് ഏതാനും മിനിറ്റുകള്‍ക്കകം അയാളും സ്ഥലം വിട്ടു. സൈക്കിളില്‍ വന്ന രണ്ട് യുവാക്കളാണ് സംഘര്‍ഷം സൃഷ്ടിച്ചതെന്നും ഗാര്‍ഡയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. പ്രദേശവാസികളില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്ന് ബല്ലിഫര്‍മോട്ട് ഗാര്‍ഡ സ്റ്റേഷനിലെ സൂപ്രണ്ട് പോള്‍ മോറന്‍ പറഞ്ഞു.

13 ന്  10.15 ഓടെയാണ് ആറുവയസുകാരന് വെടിയേറ്റത്. ബാലന്റെ കഴുത്തിനാണ് വെടിയേറ്റത്. ക്രംലിനിലെ ഔര്‍ ലേഡി ആശുപത്രിയില
പ്രവേശിപ്പിക്കപ്പെട്ട ബാലന്‍ സുഖം പ്രാപിച്ചു വരുന്നു.

Scroll To Top