Saturday December 10, 2016
Latest Updates

ആറാം നിലയുടെ ബാല്‍ക്കണിയില്‍ നിന്നും കൌമാരക്കാര്‍ വീണു മരിച്ചു

ആറാം നിലയുടെ ബാല്‍ക്കണിയില്‍ നിന്നും കൌമാരക്കാര്‍ വീണു മരിച്ചു

ലണ്ടന്‍: ലണ്ടനില്‍ ആഡംബര ഫ്‌ലാറ്റില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്ന കൌമാരക്കാര്‍ വീണു മരിച്ചു. ലണ്ടനിലാണ് സംഭവം. ഫ്‌ലാറ്റിന്റെ ആറാം നിലയിലെ ബാല്‍ക്കണിയില്‍ വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെയാണ് ഇവര്‍ വീണു മരിച്ചത്. 19 വയസുള്ള അനസ്താസ്യ തുതിക് എന്ന റഷ്യന്‍ പെണ്‍കുട്ടിയും മിഗെല്‍ എന്ന മെക്‌സിക്കന്‍ വംശജനായ 18 കാരനുമാണ് മരിച്ചത്. 

അറുപതടി ഉയരത്തില്‍ നിന്നാണ് ഇരുവരും വീണത്. ഒരു പാര്‍ട്ടി നടക്കുന്നതിനിടെ പരിചയപ്പെട്ട ഇരുവരും ബാല്‍ക്കണിയില്‍ എത്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ബുധനാഴ്ചയാണ് ഈ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാര്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. 

കൊല്ലപ്പെട്ട മിഗെല്‍ വിദ്യര്‍ത്ഥി വിസയില്‍ ഒരാഴ്ച മുമ്പാണ് ബ്രിട്ടനില്‍ എത്തിയത്. ഇരുവരുടെയും മാതാപിതാക്കള്‍ ബ്രിട്ടനില്‍ എത്തും. അതേസമയം ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നെന്ന ആരോപണം മിഗെലിന്റെ സുഹൃത്തും മെക്‌സിക്കന്‍ വംശജനുമായ യുവാവ് നിഷേധിച്ചു.ഈ ഫ്‌ലാറ്റിന്റെ എതിര്‍വശത്ത് താമസിച്ചിരുന്ന ആഫ്രിക്കന്‍ വംശജനായ യുവാവും,ഗേള്‍ ഫ്രണ്ടും ഇവര്‍ താഴേയ്ക്ക് പതിയ്ക്കുന്നത് നേരിട്ടുക്കണ്ടിരുന്നു.ഒന്ന് നിലവിളിയ്ക്കാന്‍ പോലുമാവാതെ ഇരുവരും താഴേയ്ക്ക് പതിച്ചു തല്‍ക്ഷണം മരിക്കുകയായിരുന്നുവെന്ന് അയല്‍ക്കാരന്‍ പോലീസിനോട് പറഞ്ഞു.

Scroll To Top