Saturday December 10, 2016
Latest Updates

ആറന്മുള വിമാനത്താവളത്തിനു വീണ്ടും തിരിച്ചടി; പ്രതിരോധ മന്ത്രാലയം അനുമതി റദ്ദാക്കി

ആറന്മുള വിമാനത്താവളത്തിനു വീണ്ടും തിരിച്ചടി; പ്രതിരോധ മന്ത്രാലയം അനുമതി റദ്ദാക്കി

ആറന്മുള വിമാനത്താവള പദ്ധതിക്കു വീണ്ടും തിരിച്ചടി. വിമാനത്താവളത്തിനു കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി റദ്ദാക്കി. ദേശീയ ഹരിത ട്രിബ്യൂണല്‍ അനുമതി റദ്ദാക്കിയ സാഹചര്യത്തിലാണു പ്രതിരോധ മന്ത്രാലയത്തിന്റെയും തീരുമാനം.

അനുമതി പിന്‍വലിക്കുന്നതായി പ്രതിരോധ വകുപ്പിലെ നേവി 1 ഡയറക്ടര്‍ നവീന്‍ കുമാറാണ് അറിയിച്ചത്. വിമാനത്താവളം സംബന്ധിച്ച ഹരിത ട്രിബ്യൂണലിന്റെ തീരുമാനം സുപ്രീംകോടതി ശരിവച്ചിരുന്നു. ഇക്കാര്യം പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നുണ്ട്.

പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം വിമാനത്താവളത്തിനു കനത്ത തിരിച്ചടിയാണ്. പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയ സാഹചര്യത്തിലായിരുന്നു വ്യോമയാന മന്ത്രാലയം പദ്ധതിക്ക് അനുമതി നല്‍കിയത്. വിമാനത്താവള നിര്‍മാണം സംബന്ധിച്ചു പുതിയ ഏജന്‍സിയെക്കൊണ്ടു പഠനം നടത്തിക്കാന്‍ കെജിഎസ് കമ്പനിക്ക് അനുവാദം നല്‍കിയത് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു.

Scroll To Top