Tuesday December 06, 2016
Latest Updates

ആറന്മുള വിമാനത്താവളം: കെജിഎസിന്റെ പുതിയ അപേക്ഷ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇന്ന് പരിഗണിക്കും

ആറന്മുള വിമാനത്താവളം: കെജിഎസിന്റെ പുതിയ അപേക്ഷ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ആറന്മുള വിമാനത്താവള പദ്ധതിക്ക് അനുമതി തേടി കെജിഎസ് ഗ്രൂപ്പ് സമര്‍പ്പിച്ച പുതിയ അപേക്ഷ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇന്ന് പരിഗണിക്കും. പദ്ധതിക്കായി വീണ്ടും പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിനുള്ള അനുമതി തേടിയാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 24 നാണ് കെജിഎസ് ഗ്രൂപ്പ് വീണ്ടും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചത്.

നേരത്തെ പഠനം നടത്തിയ കമ്പനിയെ ഒഴിവാക്കി പുതിയ കമ്പനിയെ ഏല്‍പ്പിക്കണമെന്നാണ് ആവശ്യം. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിമാനത്താവളത്തിന് അനുമതി നല്‍കിയിരുന്നെങ്കിലും ദേശീയ ഹരിത ട്രിബ്യൂണല്‍ അനുമതി റദ്ദാക്കുകയായിരുന്നു. വിധി സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തു.

സംസ്ഥാന ബിജെപി നേതൃത്വം ആറന്മുള വിമാനത്താവളത്തിന് എതിരാണ്. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് മറികടന്നു കേന്ദ്ര സര്‍ക്കാര്‍ വിമാനത്താവളത്തിന് അനുമതി നല്‍കുമോയെന്നാണു ഏവരും ഉറ്റു നോക്കുന്നത്.

Scroll To Top