Sunday December 04, 2016
Latest Updates

ആറന്മുള വിമാനത്താവളം: ഇടത്, വലത് സര്‍ക്കാരുകള്‍ക്കെതിരെ സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശനം

ആറന്മുള വിമാനത്താവളം: ഇടത്, വലത് സര്‍ക്കാരുകള്‍ക്കെതിരെ സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശനം

തിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതിക്ക് അനുമതി നല്‍കിയതില്‍ എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകള്‍ക്കെതിരെ സിഎജിയുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ സംവിധാനം നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചു. അംഗീകാരം നല്‍കുന്നതിന് മുമ്പ് പഠനം നടത്തിയില്ല. പൊതു താല്‍പര്യത്തെ ബാധിക്കുന്ന നടപടികളുണ്ടായെന്നും സഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

2004 മുതല്‍ സര്‍ക്കാരുകള്‍ നടത്തിയ ക്രമക്കേടുകളാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് കമ്പനി വിമനാത്താവളത്തിനു അനുമതി നേടിയതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കെജിഎസ് ഗ്രൂപ്പിന്റെ നെല്‍വയല്‍ നികത്തല്‍ !, ഭൂമി കയ്യേറ്റം എന്നിവയ്‌ക്കെതിരെ സര്ക്ക് നടപടി സ്വീകരിച്ചില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

കമ്പനിയുടെ നിയമലംഘനത്തിന് എതിരെ നടപടിയെടുക്കുന്നതിന് പകരം പദ്ധതിയുടെ ഭാഗമായി മാറി പദ്ധതിക്കു വേണ്ടതിനേക്കാള്‍ ഇരട്ടി പ്രദേശം വ്യവസായ ഭൂമിയായി പ്രഖ്യാപിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഇരു സര്‍ക്കാരുകള്‍ക്കുമെതിരെ സിഎജി റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്നത്. ആറന്മുളയില്‍ വിമാനത്താവളത്തിന്റെ ആവശ്യകത തന്നെ ഉണ്ടോയെന്നു സിഎജി ആരാഞ്ഞു.

Scroll To Top