Monday December 05, 2016
Latest Updates

ആര് പറഞ്ഞു വീടിന് വില കൂടിയെന്ന് ? അയര്‍ലണ്ടില്‍ 15000 യൂറോയ്ക്ക് വീട് സ്വന്തമാക്കാന്‍ അവസരം

ആര് പറഞ്ഞു വീടിന് വില കൂടിയെന്ന് ? അയര്‍ലണ്ടില്‍ 15000 യൂറോയ്ക്ക് വീട് സ്വന്തമാക്കാന്‍ അവസരം

ഡബ്ലിന്‍:അയര്‍ലണ്ടില്‍ നഗരപ്രദേശങ്ങളില്‍ ഭവനവില കുതിച്ചുയരുമ്പോഴും ഗ്രാമങ്ങളിലെ വില കുറഞ്ഞു തന്നെ തുടരുന്നതായി റിപ്പോര്‍ട്ടുകള്‍.ഗ്രാമങ്ങളില്‍ കുറഞ്ഞ വിലയ്ക്ക് വീട് സ്വന്തമാക്കാന്‍ ഇത് സുവര്‍ണ്ണാവസരമാണത്രേ.

ഡൊണഗല്‍ കൌണ്ടിയിലെ ഒരു നാല് മുറി വീടിന്റെ വില കേട്ടാല്‍ ഡബ്ലിനിലെ താമസക്കാര്‍ അന്തിച്ചു പോകും. വില്പ്പനയ്ക്കുള്ള ഈ വീട് ഉടനടി ലേലത്തിന് വയ്ക്കും. 15,000 യൂറോയിലാണ് ലേലം ആരംഭിക്കുന്നത്. മെയ് 2 ന് ഡബ്ലിനിലെ ആര്‍ഡിഎസില്‍ വച്ചാണ് ലേലം.

അയര്‍ലണ്ടിലെ വീടുകളുടെ ശരാശരി വില 176 785 യൂറോയാണ്. അയര്‍ലണ്ടിലെ ഭവന വിപണിയിലെ പൊതുവായ വില പരിഗണിച്ചാല്‍ ഡൊണെഗല്‍ കൌണ്ടിയിലെ വീടിന് വലിയ തോതില്‍ വിലക്കുറവാണ്. നാല് മുറികളുള്ള വീടിന് 1800 ചതുരശ്ര അടിയാണ് വലുപ്പം. ലെറ്റര്‍കെന്നി ടൌണില്‍ നിന്ന് 10.2 മെയില്‍ ദൂരവും ഡൊണഗല്‍ ടൌണില്‍ നിന്ന് 21 മെയില്‍ ദൂരവുമാണ് ഈ വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് ഉള്ളത്.

ഏപ്രില്‍ 19 നും 26 നും ലേലത്തിനുള്ള വീടുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ദിവസങ്ങളില്‍ വീട് സന്ദര്‍ശിച്ച് സൌകര്യങ്ങള്‍ വിലയിരുത്താവുന്നതാണ്. അല്‍സോപ്പ് സ്‌പെയ്‌സ്വെബ്‌സൈറ്റാണ് വീടുകളുടെ ലേലം നടത്തുന്നത്. ലേലത്തില്‍ പങ്കെടുക്കാന്‍ആഗ്രഹിക്കുന്നവര്‍ സൈറ്റില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഡൊണെഗല്‍ കൌണ്ടിയിലെ വീടുകള്‍ കൂടാതെ മറ്റ് മൂന്ന് വീടുകള്‍ കൂടി ലേലത്തില്‍ ലഭ്യമാണ്.

വെസ്റ്റ് കോര്‍ക്കിലെ ഏറിസ് വില്ലേജിലും 73000 യൂറോ മുതല്‍ വീടുകള്‍ ലഭ്യമാണ്.
cork hs
ഇനി അല്‍പ്പം കൃഷി ചെയ്യണമെന്ന് തോന്നുന്നുണ്ടെങ്കില്‍ കുറഞ്ഞ വിലയ്ക്ക് സ്ഥലവും ലഭ്യമാണ് ഡൊണെഗലില്‍. 41 ഏക്കര്‍ ഭൂമിയിലുള്ള ഈ സ്ഥലത്തിനും ചെറിയ വീടിനും കൂടി 145,000 യൂറോയാണ് ആരംഭ ലേലത്തുക.

ഉള്‍ ഗ്രാമങ്ങളില്‍ ഉള്ള വീടുകള്‍ക്ക് ഇപ്പോള്‍ വില കുറഞ്ഞു കൊണ്ടിരിക്കുകയാണെന്നാണ് പുതിയ പഠനം.

ഡബ്ലിന്‍ നഗരത്തില്‍ 952 വീടുകള്‍ ആളില്ലാതെ കിടക്കുന്നതായി സിറ്റി കൌണ്‍സില്‍ കണ്ടെത്തിയിരുന്നു.ഇവ ഏറ്റെടുത്ത് 15 മില്യന്‍ യൂറോ ചിലവഴിച്ചു നവീകരിച്ചു ജനങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള ഒരു പദ്ധതി തയാറായി വരികയാണ്.ഡബ്ലിന്‍ സിറ്റി കൌണ്‍സിലില്‍ വീടിനു വേണ്ടി അപേക്ഷിച്ചിരിക്കുന്നവര്‍ക്കായാവും ഇതില്‍ മുന്ഗണന ലഭിക്കുകയെന്നു മേയര്‍ ഓസിന്‍ ക്യൂന്‍ ‘ഐറിഷ് മലയാളി’യോട് പറഞ്ഞു.

 

Scroll To Top