Saturday December 10, 2016
Latest Updates

അയര്‍ലണ്ട് ലോകത്ത് ഏറ്റവുമധികം വിദേശ നിക്ഷേപം ആകര്‍ഷിക്കുന്ന രാജ്യമെന്ന് റിപ്പോര്‍ട്ട്

അയര്‍ലണ്ട് ലോകത്ത് ഏറ്റവുമധികം വിദേശ നിക്ഷേപം ആകര്‍ഷിക്കുന്ന രാജ്യമെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: ഐറിഷ് സമ്പദ്ഘടന മോശമാകുന്നുവെന്നും ,അയര്‍ലണ്ടിന്റെ ഭാവി ഇരുളടഞ്ഞതാണെന്നും കരുതുന്നവരെ അതിശയപ്പിച്ച് കൊണ്ട് ലോകത്ത് ഏറ്റവുമധികം വിദേശ നിക്ഷേപം ആകര്‍ഷിക്കുന്ന രാജ്യം അയര്‍ലണ്ടെന്ന് പുതിയ റിപ്പോര്‍ട്ട്. അയര്‍ലണ്ടിലെ മാനവവിഭവ ശേഷിയുടെ കഴിവില്‍ വിശ്വാസം അര്‍പ്പിച്ചാണ് വിദേശ കമ്പനികള്‍ അയര്‍ലണ്ടില്‍ നിക്ഷേപം ഇറക്കുന്നത്. ഇനിയും രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപം വരുമെന്നും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു.വരും വര്‍ഷങ്ങളില്‍ അയര്‍ലണ്ടിന് വന്‍ കുതിച്ചുകയറ്റം ഉണ്ടാകുമെന്നാണ് കണ്ടെത്തല്‍ 

ഐറിഷ് സമ്പദ്ഘടന മെച്ചപ്പെട്ടതും രാഷ്ട്രീയ സുസ്ഥിരതയും യൂറോപ്യന്‍ യൂണിയന്‍ മാര്‍ക്കറ്റിലേക്ക് എളുപ്പത്തില്‍ പ്രവേശനം കിട്ടുമെന്നതും വിദേശ കമ്പനികളെ അയര്‍ലണ്ടില്‍ നിക്ഷേപം ഇറക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. അയര്‍ലണ്ടില്‍ ഏറ്റവുമധികം വിദേശ നിക്ഷേപം ഇറക്കുന്ന രാജ്യം അമേരിക്കയാണ്. എഫ്ഡിഐയിലൂടെ 531 അമേരിക്കന്‍ കമ്പനികള്‍ അമേരിക്കയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അമേരിക്കന്‍ കമ്പനികള്‍ എല്ലാം കൂടി ചേര്‍ന്ന് 100,000 പേര്‍ക്ക് തൊഴില്‍ നല്‍കുന്നു. 

ഐടി, സയന്‍സ്, എഞ്ചിനീയറിംഗ് തുടങ്ങിയ തൊഴില്‍ മേഖലകളില്‍ സ്‌കില്‍ഡ് ജീവനക്കാരുടെ കുറവ് അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട് വിലയിരുത്തി. ഈ മേഖലയിലെ സ്‌കില്‍ഡ് ജീവനക്കാരുടെ കുറവ് വിദേശ നിക്ഷേപത്തെ നേരിയ തോതില്‍ ബാധിച്ചു. ഈ കുറവ് പരിഹരിച്ചാല്‍ ഈ മേഖലയിലേക്കും കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിയും. അയര്‍ലണ്ടുകാര്‍ ജോലി തേടി വിദേശത്തേക്ക് പോകുന്നതും സ്‌കില്‍ഡ് ജീവനക്കാരുടെ കുറവിന്റെ കാരണമാണ്. 

ഭൌതിക സ്വത്തവകാശ നിയമങ്ങള്‍ ശക്തമാകകുന്നതിലൂടെയും അയര്‍ലണ്ടിലേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിയുമെന്നു അധികൃതര്‍ കരുതുന്നു. കൂടാതെ ആകര്‍ഷകമായ നികുതി ഘടനയും വിദേശ കമ്പനികളെ അയര്‍ലണ്ടിലേക്ക് ആകര്‍ഷിക്കുന്നു. 

Scroll To Top