Monday December 05, 2016
Latest Updates

ആര് നേടും ? ഗ്രൂപ്പ്, യുവപ്രാതിനിധ്യം, മലബാര്‍ പ്രാതിനിധ്യം .. പരിഗണിക്കാന്‍ ഘടകങ്ങളൊരുപാട്: ഉമ്മന്‍ചാണ്ടിയും രമേശും ഇന്ന് ഡല്‍ഹിയില്‍

ആര് നേടും ? ഗ്രൂപ്പ്, യുവപ്രാതിനിധ്യം, മലബാര്‍ പ്രാതിനിധ്യം .. പരിഗണിക്കാന്‍ ഘടകങ്ങളൊരുപാട്: ഉമ്മന്‍ചാണ്ടിയും രമേശും ഇന്ന് ഡല്‍ഹിയില്‍

ന്യൂ ഡല്‍ഹി : പുതിയ കെ പി സി സി പ്രസിഡണ്ടിനെ ചൊല്ലിയുള്ള അഭിപ്രായപ്രകടനങ്ങളും ഗ്രൂപ്പ് പോരും സജീവമാകുന്നതിനിടെ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഡല്‍ഹിയിലെത്തി. രണ്ടു പേരും ഇന്ന് ഹൈക്കമാന്റുമായി ചര്‍ച്ച നടത്തും. ഗ്രൂപ്പ്, യുവപ്രാതിനിധ്യം, മലബാര്‍ പ്രാതിനിധ്യം തുടങ്ങി അനവധി ഘടകങ്ങളാണ് നേതൃത്വത്തിനു മുമ്പില്‍ പരിഗണനക്കായുള്ളത്.

ജി കാര്‍ത്തികേയന്‍, വി ടി സതീശന്‍, ടി എന്‍ പ്രതാപന്‍ എന്നിവരുടെ പേരാണ് അവസാന ഘട്ടത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. അതേ സമയം പുതിയ പ്രസിഡണ്ട് മലബാര്‍ മേഘലയില്‍ നിന്നായിരിക്കണം എന്ന ആവശ്യവുമായി നേരത്തെ രംഗത്തെത്തിയ മുല്ലപ്പള്ളി രാമചന്ദ്രനും അവഗണിക്കപ്പെടാതിരിക്കാനാണ് സാധ്യത. എല്ലാത്തിനുമപ്പുറം ഗ്രൂപ്പു തര്‍ക്കങ്ങളൊഴിവാക്കുക എന്നതിനായിരിക്കും പ്രസിഡണ്ട്  തീരുമാനത്തില്‍ നേതാക്കള്‍ മുന്‍ഗണന നല്‍കുക. അങ്ങനെ വന്നാല്‍ കാര്‍ത്തികേയനായിരിക്കും നറുക്കു വീഴുക. നിലവിലെ സാഹചര്യത്തില്‍ ഇരു ഗ്രൂപ്പുകള്‍ക്കും അഭിമതനാണദ്ദേഹം.

അതേ സമയം രാഹുലിന്റെ യുവപ്രാതിനിധ്യ സിദ്ധാന്തം പ്രധാന റോള്‍ വഹിച്ചാല്‍ വി ടി സതീഷനായിരിക്കും പുതിയ പ്രസിഡണ്ട്. എന്നാല്‍ അത് ശക്തമായ ഗ്രൂപ്പ് വഴക്ക് ക്ഷണച്ചു വരുത്തുമോ എന്നതും നേതൃത്വം ആശങ്കപ്പെടുന്നുണ്ട്. മുല്ലപ്പള്ളിയുടെ മലബാര്‍ വാദത്തിന് നേതൃത്വത്തിനിടയില്‍ വലിയ പിന്തുണ കിട്ടിയിട്ടില്ലെങ്കിലും പ്രാദേശികമായി അണികളെ ഈ വാദം ഉത്തേജിപ്പിച്ചിട്ടുണ്ടെന്നതും അവഗണിക്കാനാകില്ല. പ്രധാനമായും ആന്റണിയുടെ നിലപാട് തന്നെയായിരിക്കും ചര്‍ച്ചയില്‍ പ്രതിഫലിക്കുക.

Scroll To Top