Monday December 05, 2016
Latest Updates

ആര്‍ ശ്രീലേഖ പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍; ഋഷിരാജ് സിംഗിനെ മാറ്റി

ആര്‍ ശ്രീലേഖ പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍; ഋഷിരാജ് സിംഗിനെ മാറ്റി

തിരുവനന്തപുരം: ഋഷിരാജ് സിംഗിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് നീക്കി. എഡിജിപി ആര്‍ ശ്രീലേഖ പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി നിയമിച്ചു. ഋഷിരാജ് സിങ്ങിനു നിര്‍ഭയ പദ്ധതിയുടെ ചുമതല നല്‍കി. നേരത്തെ ശ്രീലേഖയ്ക്കായിരുന്നു നിര്‍ഭയ പദ്ധതിയുടെ ചുമതല. ഇരുവരെയും പരസ്പരം മാറ്റിക്കൊണ്ടുള്ള ഉത്തരവില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒപ്പ് വച്ചു. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് മന്ത്രി പിന്‍ തിരുവഞ്ചൂര്‍ പിന്‍വലിച്ചിരുന്നു.

ഇതേ തുടര്‍ന്നു ഋഷിരാജ് സിങ്ങും സര്‍ക്കാരും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരുന്നു. ഇതേതുടര്‍ന്ന് രൊഇഷിരാജ് സിംഗ് അവധിയില്‍ പ്രവേശിക്കുകയും പോലീസ് വകുപ്പിലേക്ക് മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഉത്തരവ് നടപ്പാക്കാന്‍ കഴിയാതെ സ്ഥാനത്ത് തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഋഷിരാജ് സിംഗ് പറഞ്ഞിരുന്നു. പോലീസ് വകുപ്പിലേക്ക് മടങ്ങാനുള്ള ഋഷിരാജ് സിംഗിന്റെ അഭ്യര്‍ത്ഥന സര്‍ക്കാര്‍ പരിഗണിച്ചു വരികയാണ്.

Scroll To Top