Saturday December 03, 2016
Latest Updates

ആര്‍ ടി ഇ ‘നീല’യാവുന്നു (വീഡിയോ )

ആര്‍ ടി ഇ ‘നീല’യാവുന്നു (വീഡിയോ )

ഡബ്ലിന്‍: ആര്‍ ടി ഇയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളില്‍ ലൈംഗിക അതിപ്രസരമെന്ന് പരാതി. ആര്‍ ടി ഇ ടെലികാസ്റ്റ് ചെയ്യുന്ന ദി വോയിസ് ഓഫ് അയര്‍ലണ്ട് എന്ന പരിപാടിക്കെതിരെയാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
സംസ്‌കാരമുള്ളവര്‍ക്ക് കുടുംബമായി കാണാന്‍ കഴിയാത്ത വിധം അധ:പതിച്ചിരിക്കുകയാണ് ദേശീയ ടെലിവിഷന്‍ നെറ്റ് വര്‍ക്കെന്നാണ് ആക്ഷേപം.

പരിപാടിയില്‍ പങ്കെടുക്കുന്ന നര്‍ത്തകരുടെ പ്രകടനത്തിനെതിരെയാണ് പരാതി. ഷോയുടെ ഉള്ളടക്കം കുട്ടികള്‍ക്ക് അനുയോജ്യമല്ലെന്ന് ചിലര്‍ പരാതി ഉന്നയിച്ചു.കഴിഞ്ഞ മാര്‍ച്ച് 23 ന് സംപ്രേക്ഷണം ചെയ്ത ഒരു എപ്പിസോഡ് പ്രത്യേകം
ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി രംഗത്ത് വന്നത്.

പരിപാടിയില്‍ പങ്കെടുക്കുന്ന നര്‍ത്തകര്‍ ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ചുംശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചും ചെയ്യുന്ന ഡാന്‍സ് സകുടുംബം കാണാന്‍ സാധിക്കില്ലെന്ന് പരാതിക്കാര്‍ പറയുന്നു. ഗില്‍ഫോയല്‍ എന്ന വീട്ടമ്മയാണ് പരാതി നല്‍കിയത്. വിനോദത്തിന്റെ പേരില്‍ ചാനലില്‍ കാണിക്കുന്ന അശ്ലീല പരിപാടികള്‍ അംഗീകരിക്കാനാകില്ലെന്ന് പരാതിക്കാരി പറഞ്ഞു. ലൈംഗിക ചുവയുള്ള നൃത്തരംഗങ്ങള്‍ അടങ്ങിയ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നതിന് മുന്‍പ്
മുന്നറിയിപ്പ് നല്‍കാത്തതിനാല്‍ കുട്ടികള്‍ ഇത്തരം പരിപാടികള്‍ കാണുന്നതില്‍ നിന്ന്
വിലക്കാന്‍ സാധിക്കുന്നില്ലെന്നും പരാതിക്കാരി ചൂണ്ടികാട്ടി.

ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം ദി വോയിസ് ഓഫ് അയര്‍ലണ്ട് കുട്ടികളുടെ പരിപാടി അല്ലെന്ന് ബ്രോഡ്കാസ്‌റിംഗ് അതോറിറ്റി വ്യക്തമാക്കി. ഫാമില്‍ ഷോയില്‍ ലൈംഗികചുവയുള്ള രംഗങ്ങള്‍ കൂടിപ്പോയത്തില്‍ ഷോയുടെ പ്രൊഡ്യൂസിംഗ് കമ്പനിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.

Scroll To Top