Saturday December 03, 2016
Latest Updates

ആര്‍ എസ് പി യെ കാത്തിരിക്കുന്നത് വെല്ലുവിളികള്‍ ;അണികള്‍ക്കിടയില്‍ പിളര്‍പ്പ്

ആര്‍ എസ് പി യെ കാത്തിരിക്കുന്നത് വെല്ലുവിളികള്‍ ;അണികള്‍ക്കിടയില്‍ പിളര്‍പ്പ്

തിരുവനന്തപുരം: തത്വത്തില്‍ എല്‍ഡിഎഫ് വിട്ട ആര്‍എസ്പിയുടെ യുഡിഎഫ് ലയനം പൂര്‍ണ്ണമായെങ്കിലും കാത്തിരിക്കുന്നത് വലിയ കോടാലിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ തന്നെ ആര്‍എസ്പിയ്‌ക്കെതിരേ മുറുമുറുപ്പുകള്‍ യുഡിഎഫില്‍ ശക്തമാകാന്‍ തുടങ്ങിയിരിക്കെ പരസ്യമായ എതിര്‍പ്പുമായി ചില നേതാക്കള്‍ രംഗത്ത് വരികയും ചെയ്തു. ഇതിന് പിന്നാലെ ദേശീയ കാര്യത്തില്‍ സ്വീകരിക്കാന്‍ പോകുന്ന നിലപാട് സംബന്ധിച്ചും വലിയ പ്രതിസന്ധികളാണ് കാത്തിരിക്കുന്നത്. ഈ കാര്യം കൊല്ലത്തെ ആര്‍ എസ് പി അണികള്‍ക്കിടയില്‍ തന്നെ വലിയ പിളര്‍പ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ട്.

ഒരുവിഭാഗം അനുകൂലിക്കുമ്പോള്‍ മറുവിഭാഗം എതിര്‍ക്കുകയും ഇന്ന് നടക്കുന്ന ചര്‍ച്ച മുതലാക്കി തിരിച്ചുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. ഒരാവേശത്തില്‍ എടുത്തുചാടിയ ആര്‍എസ്പിയുടെ യുഡിഎഫ് പ്രവേശം ഇന്നലെ ക്ലിഫ്ഹൗസില്‍ ചേര്‍ന്ന അനൗപചാരിക ചര്‍ച്ചയില്‍ ഏറെക്കുറെ ധാരണയായിട്ടുണ്ട്. ഇനി ചടങ്ങിന് മാത്രം ഔദ്യോഗിക അംഗീകാരം എന്ന നിലയിലായി കാര്യങ്ങള്‍.അതേസമയം കേന്ദ്രത്തില്‍ ആര്‍എസ്പി സ്വീകരിക്കാന്‍ പോകുന്ന നിലപാട് എന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് കേരളം. ദേശീയ രാഷ്ട്രീയത്തില്‍ അംഗീകാരം നഷ്ടപ്പെട്ടു പോകുന്നത് ഭീഷണിയായിരിക്കുന്ന ഇടതുപക്ഷ പാര്‍ട്ടികളെ ഏത് വിധേനെയും ജയിപ്പിക്കാനും കോണ്‍ഗ്രസിനും ബിജെപിയ്ക്കുമെതിരേ മൂന്നാം ബദല്‍ രൂപപ്പെടുത്താനും ആഗ്രഹിക്കുന്ന ഇടതുപാര്‍ട്ടികള്‍ക്ക് കേരളത്തിലെ ആര്‍എസ്പിയുടെ നീക്കംതിരിച്ചടിയായിട്ടുണ്ട്. അതിന്‍െ്‌റ നിരാശ അവ മറച്ചും വെക്കുന്നില്ല.

യുഡിഎഫ് പിന്തുണയ്ക്കുന്നതോടെ കൊല്ലത്ത് ആര്‍എസ്പിയ്ക്ക് വലിയ സാധ്യതയായി. സ്വന്തം വോട്ടുകള്‍ക്ക് പുറമേ കോണ്‍ഗ്രസുകാരുടെ വോട്ടുകള്‍കൂടിയാകുമ്പോള്‍ വിജയസാധ്യത കൂടും. പക്ഷേ ദേശീയ രാഷ്ട്രീയത്തില്‍ എന്തുനിലപാട് എടുക്കുമെന്ന കാര്യത്തില്‍ സംസ്ഥാന സമിതിക്കും ഒന്നും പറയാനാകുന്നുല്ല. ദേശീയരാഷ്ട്രീയത്തില്‍ സോണിയയേയും യുപിഎയേയും വിമര്‍ശിക്കുന്ന ആര്‍എസ്പിയെ കേന്ദ്രത്തില്‍യുപിഎയെയും സോണിയാഗാന്ധിയേയും അംഗീകരിക്കാമെന്ന ചീട്ട് ഇന്നലെ കെപിസിസി വാങ്ങുകയും ചെയ്തിരിക്കേയാണ് ഈ വിഷയം ആര്‍എസ്പിയ്ക്ക് പ്രശ്‌നമാകുക.

ബംഗാളില്‍ നിന്നുള്ള ആര്‍എസ്പിക്കാര്‍ യുപിഎയെ എതിര്‍ക്കുമ്പോള്‍ കേരളത്തില്‍ നിന്നു പോകുന്ന ആര്‍എസ്പിക്കാര്‍ മറുപക്ഷത്തായിരിക്കും. ഈ വിഷയം ഉന്നയിച്ച് ആര്‍എസ്പിയോട് എല്‍ഡിഎഫിലേക്ക് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടിരിക്കുന്ന അണികള്‍ അല്ലെങ്കില്‍ പാര്‍ട്ടിയെ ഉപേക്ഷിച്ച് സിപിഎമ്മിനൊപ്പം പോകാനുള്ള തീരുമാനങ്ങള്‍ എടുത്തു കഴിഞ്ഞതായിട്ടാണ് സൂചന.

ആര്‍എസ്പി വിട്ടുപോയതില്‍ സംസ്ഥാന നേതൃത്വത്തിന് ശക്തമായ വിമര്‍ശനമാണ് സിപിഎം കൊല്ലം ജില്ലാക്കമ്മറ്റിയില്‍ ഉയര്‍ന്നത്. കൊല്ലം സീറ്റില്‍ എംഎ ബേബിയെ സ്ഥാനാര്‍ത്ഥിയാക്കുന്ന വിവരം ആര്‍എസ്പിയെ ധരിപ്പിക്കുന്നതില്‍ സിപിഎം സംസ്ഥാന നേതൃത്വം പരാജയപ്പെട്ടതിന്റെ ഫലമാണ് ഇതെന്നും കൊല്ലത്തെ ഇടതു ചിന്താഗതി പുലര്‍ത്തുന്ന ആര്‍എസ്പിക്കാര്‍ സിപിഎമ്മില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നേതൃത്വം വിലയിരുത്തി. ദേശീയനേതൃത്വത്തിലും വിഷയം ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

Scroll To Top