Saturday December 03, 2016
Latest Updates

ആര്‍ എസ് എസിന്റെ പരിപാടി ദൂരദര്‍ശനില്‍ തത്സമയം; നടപടി വിവാദമായി

ആര്‍ എസ് എസിന്റെ പരിപാടി ദൂരദര്‍ശനില്‍ തത്സമയം; നടപടി വിവാദമായി

ന്യൂഡല്‍ഹി: സംഘപരിവാര്‍ സംഘടനയായ ആര്‍ എസ് എസിന്റെ പരിപാടി തത്സമയ സംപ്രേക്ഷണം ചെയ്യാന്‍ സര്‍ക്കാര്‍ ചാനലായ ദൂരദര്‍ശനെ ദുരുപയോഗം ചെയ്തത് വിവാദമാകുന്നു. വിജയദശമി ദിനത്തില്‍ ആര്‍ എസ്. എസ് സര്‍ സംഘ ചാലക് മോഹന്‍ ഭഗവത് പ്രവര്‍ത്തകര്‍ക്കുവേണ്ടി നാഗ്പുരിലെ സംഘടനാ ആസ്ഥാനത്ത് നടത്തിയ പ്രസംഗമാണ് ദൂരദര്‍ശന്‍ തത്സമയം സംപ്രേക്ഷണം ചെയ്തത്.

ആര്‍ എസ് എസിന്റെ തൊണ്ണൂറാം വാര്‍ഷികം കൂടിയായിയിരുന്നു ഇന്ന്. മോഡി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സര്‍ക്കാര്‍ സംവിധാനങ്ങളെ കൂടുതല്‍ കാവിവല്‍ക്കരിക്കാനുള്ള നീക്കമാണ് ഈ സംപ്രേക്ഷണത്തിന് പിന്നില്‍ എന്നാണു വിമര്‍ശനം ഉയരുന്നത്. മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെയും മംഗള്‍യാന്‍ ദൗത്യത്തിന്റെ വിജയത്തെയും മോഹന്‍ ഭാഗവത് പ്രസംഗത്തില്‍ പ്രശംസിച്ചു. ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെയും മോഹന്‍ ഭാഗവത് അഭിനന്ദിച്ചു.

അതേസമയം ആര്‍ എസ് എസിന്റെ പ്രചാരണ പരിപാടിക്ക് സര്‍ക്കാര്‍ ചാനല്‍ ദുരുപയോഗം ചെയ്തതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്ത് വന്നുകഴിഞ്ഞു.

 

Scroll To Top