Sunday December 04, 2016
Latest Updates

ആര്‍ എം പി കോണ്‍ഗ്രസിന്റെ വാലെന്ന് വി എസ് ; ടി പി ചന്ദ്രശേഖരനെതിരായ അന്‍പത്തിരണ്ടാമത്തെ വെട്ട് വി എസ്സി ന്റെ വാക്കുകളെന്ന് രമ

ആര്‍ എം പി കോണ്‍ഗ്രസിന്റെ വാലെന്ന് വി എസ് ; ടി പി ചന്ദ്രശേഖരനെതിരായ അന്‍പത്തിരണ്ടാമത്തെ വെട്ട് വി എസ്സി ന്റെ വാക്കുകളെന്ന് രമ

കോഴിക്കോട് :ആര്‍ എം പി കോണ്‍ഗ്രസിന്റെ വാലാണെന്നും ,കോണ്‍ഗ്രസിന്റെ അജണ്ട അനുസരിച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും വി എസ് അച്ച്യുതാനന്ദന്‍ .ടി പി വധക്കേസില്‍ പാര്‍ട്ടിയുടെ നിലപാടില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ,പാര്‍ട്ടി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അച്ച്യുതാനന്ദന്‍പറഞ്ഞു.

എഷ്യാനെറ്റ് ടി വി യില്‍ അഭിമുഖത്തില്‍ പങ്കെടുക്കവെയാണ് വി എസ് മുന്‍ നിലപാടുകളില്‍ നിന്നും മറുകണ്ടം ചാടിയത്.

എന്നാല്‍ വി എസ്സിന്റെ പുതിയ നിലപാട് അത്ഭുതകരമാണെന്ന് ആര്‍ എം പി യും ,കെ കെ രമയും പ്രതീകരിച്ചു .ആര്‍ എം പി കോണ്‍ഗ്രസിന്റെ വാലാണെന്ന രീതിയിലുള്ള വി എസ്സിന്റെ വാക്കുകള്‍ ടി പി ചന്ദ്രശേഖരനേറ്റ അന്‍പത്തി രണ്ടാമത്തെ വെട്ടാണെന്നും കെ കെ രമ പറഞ്ഞു.

പ്രകാശ്കാരാട്ടിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വി എസ്സിന് ഇങ്ങനെ പറയേണ്ടി വരുന്നത്.ജനം വി എസ്സിന്റെ തനിനിറം തിരിച്ചറിയുമെന്നും,കെ കെ രമ പറഞ്ഞു.ഈ നില തുടര്‍ന്നാല്‍ വി എസ്സിനെ ജനങ്ങള്‍ പുച്ഛിച്ചു തള്ളുമെന്നും രമ പ്രതീകരിച്ചു.

Scroll To Top