Tuesday December 06, 2016
Latest Updates

‘ആര്‍തറേ നിനക്ക് സ്തുതി !നീയും ഗിന്നസും ഇല്ലായിരുന്നെങ്കില്‍ ലോകം എന്തായാനേ ?’

‘ആര്‍തറേ നിനക്ക് സ്തുതി !നീയും ഗിന്നസും ഇല്ലായിരുന്നെങ്കില്‍ ലോകം എന്തായാനേ ?’

ഡബ്ലിന്‍ :ഗിന്നസ് സ്ഥാപകനെ ഓര്‍ത്ത്‌കൊണ്ട് അയര്‍ലണ്ട് മദ്യത്തില്‍ കുളിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് കുടിയന്‍മാരാണ് വിവാദമായ ഇവന്റിന് കൂട്ടായത്.

ആഘോഷത്തിന്റെ ഭാഗമായി പല ലോകപ്രശസ്ത നാടകങ്ങളും അരങ്ങേറി. എന്നാല്‍ ഐവി ഹൗസില്‍ കുടിയന്‍മാരെ കാത്തിരുന്നത് പ്രതീക്ഷിക്കാത്ത ഒരു ഷോ ആണ്. ഇവിടെ പ്രശസ്ത സംഗീതഞ്ജന്‍ ഡാനി ഒ’ഡോണോഗ് കുടിയന്‍മാരില്‍ ഒരാളായി വേദി പങ്കിട്ടു. സാം മുഗിറെ കപ്പിന്റെ ആഘോഷത്തിന് ശേഷം ഇത്രയും വലിയരീതിയില്‍ ‘കുടിച്ചാ’ഘോഷിക്കുന്നതിലും ഡാനി സന്തോഷം പ്രകടിപ്പിച്ചു.
‘പൂസായ’ ജനക്കൂട്ടത്തിനു മുന്‍പില്‍ ആര്‍തര്‍സ് ഡേയുടെ മഹത്വത്തെക്കുറിച്ചും ഡാനി സംസാരിച്ചു. തലയില്‍ മദ്യത്തിന്റെ ലഹരിയും ചുറ്റും മുഴങ്ങുന്ന സംഗീതവും ആസ്വദിച്ച് അവര്‍ ആര്‍തര്‍’സ് ഡേ കൊണ്ടാടി.

ഡബ്ലിന്‍ സിറ്റി സെന്ററിലെ സൗത്ത് വില്ല്യം സ്ട്രീറ്റിലുള്ള ഡകോട ബാറില്‍ സോള്‍ ലജന്റ് ബോബി വൊമാഗിന്റെ സംഗീതത്തില്‍ മുഴുകി ജനക്കൂട്ടം തിങ്ങിനിന്നു. സ്‌നേഹാദരങ്ങളോടെ ആരാധകര്‍ അദ്ദേഹത്തിന്റെ സംഗീതം ആസ്വദിച്ചു.

അയര്‍ലണ്ടിനൊരു ചരിത്രമുണ്ടെന്നും അതില്‍ ഐറിഷുകാര്‍ അഭിമാനം കൊള്ളുന്നുവെന്നും വേദി വിടും മുന്‍പ് വൊമാഗ് പറഞ്ഞു.
സെന്റ് ജെയിംസ് ഗെയിറ്റിലെ ഗിന്നസ് സ്‌റ്റോര്‍ഹൗസില്‍ കൊഡലൈന്‍ ഷോ അവതരിപ്പിച്ചു. ഉച്ചഭക്ഷണ സമയത്തുകൂടി ഹബ്ബ് നിറഞ്ഞ ആരാധകര്‍ക്കു മുന്നില്‍ ഷോ ഗംഭീരമായി.

ഡബ്ലിനിലെ പാഡി കല്ലിന്‍സ് ബാറില്‍ എമിലി സാന്റെ ആണ് ആരാധകരെ കയ്യിലെടുത്തത്.
രാജ്യത്തിലെ വിവിധ ബാറുകളിലായി പലതരം മ്യൂസിക്കല്‍ ഷോകളുമായി ആഘോഷം കൊഴുത്തുകൊണ്ടിരുന്നു. എന്നാല്‍ മറ്റു വിവിധ കലാപരിപാടികള്‍ കൊണ്ടും ആര്‍തര്‍’സ് ഡേ ആഘോഷിക്കാന്‍ ബാറുകളും മുന്നോട്ടു വന്നു.

യൂറോപ്പിലും എഷ്യയിലുമടക്കം 55 രാജ്യങ്ങളില്‍ ആര്‍തര്‍’സ് ഡേ ആഘോഷം ഇപ്പോഴും അരങ്ങുകൊഴുപ്പിച്ചുകൊണ്ടിരിക്കുന്നു.
എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ഫോക് ലജന്റ് കൃസ്റ്റി മൂര്‍ ആര്‍തര്‍സ് ഡേയെ ‘കള്ളുകുടി ദിവസം’ എന്നാണ് വിശേഷിപ്പിച്ചത്.

യഥാര്‍ത്ഥത്തില്‍ അയര്‍ലണ്ടിനെ മുഴുവന്‍ കുടിപ്പിച്ചു കറക്കിയ ആഘോഷമായി മാറുകയാണ് ആര്‍തര്‍’സ് ഡേ. അയര്‍ലണ്ടിലെ മുഴുവന്‍ കുടിയന്‍മാരും സംഗീതമാസ്വദിച്ചുകൊണ്ട് ഗിന്നസിനായി കരുതിവച്ച ദിവസം കൊണ്ടാടി.

Scroll To Top