Sunday December 04, 2016
Latest Updates

‘ആര്‍ഡി ഓണം’ വര്‍ണ്ണോജ്വലമായി

‘ആര്‍ഡി ഓണം’ വര്‍ണ്ണോജ്വലമായി

ആര്‍ഡി : അയര്‍ലണ്ട് നോര്‍ത്ത്ഈസ്റ്റ് മലയാളികള്‍ ഒന്നടങ്കം സംഘടിപ്പിച്ച ‘ഓണം 2013’ കലാകായിക മത്സരങ്ങള്‍ കൊണ്ടും സംഗീത നൃത്തനൃത്യങ്ങളുടെ ഘോഷയാത്ര കൊണ്ടും ആഘോഷങ്ങളുടെ പാരമ്യത്തിലെത്തി. 2013 സെപ്റ്റംബര്‍ 21 ന് കൗണ്ടി ലൂത്തിലെ ആര്‍ഡി പാരിഷ് സെന്ററിലാണ് ആഘോഷങ്ങള്‍ അരങ്ങേറിയത്.

വൈകിട്ട് നാലു മണിയോടെ കായിക മത്സരങ്ങളില്‍ ആരംഭിച്ച ആഘോഷ പരിപാടികള്‍ രാത്രി 12 മണിയോടെയാണ് തിരി താഴ്ത്തിയത്. മൂര്‍ ഹാള്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ മൈക്കിള്‍ മകോയ് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഗാര്‍ഡ സൂപ്രണ്ട് പാടീഷ്യ ഫഌന്‍, ഫ. ടി. ജോര്‍ജ് എന്നിവര്‍ മുഖ്യാഥിതികള്‍ ആയിരുന്നു.

ardi4അയര്‍ലന്റിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 200 ഓളം മലയാളികളും നിരവധി ഐറിഷുകാരും പങ്കെടുത്ത ആഘോഷ പരിപാടി ഇന്ത്യന്‍ ഐറിഷ് സംസ്‌കാരങ്ങളുടെ ഒത്തു ചേരല്‍ കൊണ്ടും വ്യത്യസ്ഥമായി.

മഹാബലിയായി വേഷവിഭൂഷിതനായി ശ്രീ ബിജോയ് മാത്യൂ ഏവര്‍ക്കും കൗതുകമായപ്പോള്‍ പുലി നായാട്ട് കാണികളില്‍ ആവേശം പടര്‍ത്തി. കലാകായിക മത്സരങ്ങള്‍, ശാസ്ത്രീയലളിത ഗാനങ്ങള്‍, ഇന്ത്യന്‍ ക്ലാസിക് ഡാന്‍സുകള്‍, തിരുവാതിര, ഐറിഷ് ഡാന്‍സ്, നാടോടി നൃത്തം തുടങ്ങി കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാപ്രകടനങ്ങള്‍, മത്സരങ്ങള്‍, ‘സോള്‍ ബീറ്റ്‌സ്’ അവതരിപ്പിച്ച നൃത്ത സംഗീത ഫ്യൂഷന്‍ നൈറ്റ് എന്നിവ കാണികളെ ആസ്വാദനത്തിന്റെ മാസ്മരിക തലത്തില്‍ എത്തിച്ചു.

മുദ്ര സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് അധ്യാപിക ശ്രീമതി ധന്യകിരണും ശിഷ്യ ആഞ്ചല ജോസും അവതരിപ്പിച്ച ഭരതനാട്യം, കുച്ചുപ്പുടി, മോഹനിയാട്ടം തുടങ്ങിയ ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്ത രൂപങ്ങള്‍ കാണികള്‍ക്ക് വിസ്മയമായി. സംഗീത രംഗത്തെ കുഞ്ഞു താരം ശ്രേയ സുധീര്‍ തന്റെ ശബ്ദ മാധുരി കൊണ്ട് വേദി കീഴടക്കി.

കലകളുടെ പൂര്‍ണ്ണതയില്‍ നിറങ്ങളുടെ ഘോഷയാത്രയായിമാറിയ ഓണം 2013 ന് രുചി വൈവിധ്യമേകുന്നതായിരുന്നു ശ്രീ ജോസ് ദ്രോഹ്ഡ ഒരുക്കിയ ഓണ സദ്യ.

പങ്കെടുത്ത ഏവരേയും സംഘാടകര്‍ നന്ദി അറിയിച്ചു.

Scroll To Top