Friday December 09, 2016
Latest Updates

ആര്‍ഡിഎസ് സമ്മേളന വേദി :കപ്പാസിറ്റി വര്‍ദ്ധിപ്പിക്കുന്നു 

ആര്‍ഡിഎസ് സമ്മേളന വേദി :കപ്പാസിറ്റി വര്‍ദ്ധിപ്പിക്കുന്നു 

ഡബ്ലിന്‍:ഡബ്ലിനിലെ ഏറ്റവും വലിയ സമ്മേളനവേദികളില്‍ ഒന്നായ ആര്‍ഡിഎസ് നവീകരിക്കാന്‍ തീരുമാനിച്ചു. ലെനിസ്റ്ററും റോയല്‍ ഡബ്ലിന്‍ സൊസൈറ്റിയും ചേര്‍ന്നാണ് ആര്‍ഡിഎസ് നവീകരിക്കാന്‍ തീരുമാനിച്ചത്. അന്താരാഷ്ട്ര തലത്തില്‍ ഒരു രൂപകല്‍പ്പന മത്സരം സംഘടിപ്പിച്ച് പുതിയ ഡിസൈനുകള്‍ ശേഖരിക്കാനാണ് അധികൃതരുടെ പദ്ധതി. 

നവീകരണം പൂര്‍ത്തി ആകുന്നതോടെ ആര്‍ഡിഎസിന്റെ കപ്പാസിറ്റി 18000 ല്‍ നിന്ന് 25,000 ആയി ഉയരും. 2016 ഏപ്രിലോടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് 2017 സെപ്റ്റംബര്‍ മാസത്തോടെ നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഏഞ്ചല്‍സീ സ്റ്റാന്‍ഡ് പൂര്‍ണമായും നവീകരിക്കും പുതിയ മീഡിയ റൂം ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

20 മില്യന്‍ യൂറോയാണ് നവീകരണ ചെലവ് പ്രതീക്ഷിക്കുന്നത്. ആര്‍ഡിഎസ് ആണ് നിര്‍മ്മാണ ചെലവ് വഹിക്കുന്നത്. 

Scroll To Top