Friday December 09, 2016
Latest Updates

ആര്‍ടിഒ ഓഫീസുകള്‍ നിര്‍ത്തലാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിഥിന്‍ ഗഡ്കരി

ആര്‍ടിഒ ഓഫീസുകള്‍ നിര്‍ത്തലാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിഥിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: ആര്‍ടിഒ ഓഫീസുകള്‍ നിര്‍ത്തലാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിഥിന്‍ ഗഡ്കരി. ആര്‍ടിഒ ഓഫീസുകള്‍ക്ക് പകരം ഫലപ്രദമായ സംവിധാനം കൊണ്ടുവരുമെന്ന് ഗഡ്കരി പറഞ്ഞു. ഇപ്പോള്‍ ആര്‍ടിഒ ഓഫീസുകളെ ഭരിക്കുന്നത് പണമാണെന്നും ഗഡ്കരി പറഞ്ഞു. മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യുമെന്നും കാലഹരണപ്പെട്ട വ്യവസ്ഥകള്‍ എടുത്തു കളയുമെന്നും മന്ത്രി പറഞ്ഞു. റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസുകളുടെ അധികാരം പുനര്‍നിര്‍മിച്ച് വിവേചനാധികാരങ്ങള്‍ വെട്ടിച്ചുരുക്കും.

ലൈസന്‍സ് നല്‍കുന്നതില്‍ ഇടനിലക്കാരുടെ ഇടപെടല്‍ ഒഴിവാക്കും . ലൈസന്‍സ് അനുവദിക്കുന്നതിനുള്ള നടപടികള്‍ ലളിതമാക്കും തുടങ്ങിയവയാണ് മറ്റ് നിര്‍ദ്ദേശങ്ങള്‍. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ വീടുകളില്‍ നോട്ടീസ് എത്തിക്കും. കോടതിയില്‍ കേസ് പരാജയപ്പെട്ടാല്‍ മൂന്നു മടങ്ങ് പിഴ കൊടുക്കണം. തുടങ്ങിയവയും പുതിയ നിര്‍ദ്ദേശങ്ങളാണ്. നഗരങ്ങളിലെ ട്രാഫിക് മെച്ചപ്പെടുത്താന്‍ ബ്രിട്ടീഷ് മോഡല്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

Scroll To Top