Saturday December 03, 2016
Latest Updates

ആര്‍എസ്പി കൊല്ലത്ത് ഒറ്റയ്ക്ക് മത്സരിക്കും,യൂ ഡി എഫ് പിന്തുണ നല്‍കിയേക്കും: ഇടതു മുന്നണി പ്രതിസന്ധിയിലേക്ക്

ആര്‍എസ്പി കൊല്ലത്ത് ഒറ്റയ്ക്ക് മത്സരിക്കും,യൂ ഡി എഫ് പിന്തുണ നല്‍കിയേക്കും: ഇടതു മുന്നണി പ്രതിസന്ധിയിലേക്ക്

തിരുവനന്തപുരം: ഇടതുമുന്നണി വിടുന്നത്തിനുള്ള സാധ്യത ഒരുക്കികൊണ്ട് കൊല്ലത്ത് ഒറ്റയ്ക്ക് മത്സരിക്കാന്‍ ആര്‍ എസ് പി തീരുമാനിച്ചു.മുന്‍ എം പി ,എന്‍ കെ പ്രേമചന്ദ്രന്‍ കൊല്ലത്ത് മത്സരിക്കും.

സെക്രട്ടറിയേറ്റ് അവസാനിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക ഏതാണ്ട് പൂര്‍ത്തിയായപ്പോഴാണ് ബോംബുമായി ആര്‍എസ്പി എന്‍ കെ പ്രേമചന്ദ്രന്‍െ്‌റ നേതൃത്വത്തില്‍ സിപിഎം നെഞ്ചത്ത് കനല്‍ വാരിയെറിഞ്ഞിരിക്കുന്നത്. സീറ്റ് വിഭജന കാര്യത്തില്‍ സിപിഎമ്മും സിപിഐയും സീറ്റ് പങ്കിട്ടെടുത്തു എന്നാണെങ്കില്‍ കൊല്ലത്ത് സൗഹൃദമത്സരം പരീക്ഷിക്കാമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു ആര്‍എസ്പി. പ്രശ്‌നം കൈവിട്ടു പോകുന്നു എന്ന് മനസ്സിലാക്കിയ സിപിഎം ആര്‍എസ്പിയുമായി തിങ്കളാഴ്ച ഉഭയകക്ഷി ചര്‍ച്ചയാകാമെന്ന നിലപാട് എടുത്തിരുന്നുവെങ്കിലും അടിയന്തരമായി ചേര്‍ന്ന ആര്‍ എസ് പി സെക്രട്ടറിയേറ്റ് ഒറ്റയ്ക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു.. അതേസമയം നേരത്തേ തീരുമാനം എടുത്ത് നില്‍ക്കേ ഇത്തരം ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്ന് ആര്‍എസ്പി പറയുന്നു.

കേരളത്തില്‍ ശക്തമായ മത്സരങ്ങളില്‍ ഒന്നു നടക്കുന്ന കൊല്ലം പിടിക്കുന്ന കാര്യം ഇടതുപക്ഷം ഇപ്പോള്‍ തന്നെ അഭിമാന പോരാട്ടമായി എടുത്തിട്ടുണ്ട്. കരുത്തരായ സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യത്തില്‍ എംഎ ബേബിയെ തീരുമാനിക്കുകയും ചെയ്തിരിക്കുന്ന അവസ്ഥയിലാണ് ആര്‍എസ്പിയുടെ നിലപാട്.. പ്രശ്‌നം പരിഹരിക്കാന്‍ സീറ്റ് ആര്‍എസ്പിയ്ക്ക് കോട്ടയം സീറ്റ് വിട്ടുകൊടുക്കുക്കാം എന്ന് സി പി എം പറഞ്ഞെങ്കിലും യൂ ഡി എഫ് കോട്ടയില്‍ പോയി തോല്‍ക്കാന്‍ തങ്ങളില്ല എന്ന നിലപാടിലായിരുന്നു ആര്‍എസ്പി .

ആര്‍എസ്പി (ബി) നേതാവ് ഷിബു ബേബിജോണ്‍ തങ്ങളുടെ മുന്‍ സഹപ്രവര്‍ത്തകരെ യുഡിഎഫിലേക്ക് ക്ഷണിക്കുകയും ചെയ്തിരിക്കെ സിപിഎം . . മുന്നണി മര്യാദ പാലിക്കുന്നില്ലെങ്കില്‍ എല്‍ഡിഎഫില്‍ നിന്നും പുറത്ത് വന്ന് മത്സരിക്കാന്‍ പോലും ആര്‍എസ്പി തീരുമാനിക്കുകയായിരുന്നു.

ഇലക്ഷനില്‍ ഒരുപടി മുന്നില്‍ നിന്ന സി പി എമ്മിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് ആര്‍എസ്പി തീരുമാനം.

Scroll To Top