Saturday December 03, 2016
Latest Updates

ആര്‍എസ്എസ് നേതാവിന്റെ വധത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്: ജയരാജന്റെ മകനെതിരെ കേസെടുത്തു

ആര്‍എസ്എസ് നേതാവിന്റെ വധത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്: ജയരാജന്റെ മകനെതിരെ കേസെടുത്തു

കണ്ണൂര്‍: ആര്‍എസ്എസ് നേതാവിന്റെ കൊലപാതകത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ട സിപിഎം നേതാവ് പി ജയരാജന്റെ മകനെതിരെ കേസെടുത്തു. ഈ സന്തോഷ വാര്‍ത്തയ്ക്കായി എത്ര കാലമായി കാത്തിരിക്കുന്നു എന്നായിരുന്നു ജെയിന്‍ രാജിന്റെ പോസ്റ്റ്.. സംഭവം വിവാദമായതോടെ ഈ പോസ്റ്റ് പിന്‍വലിച്ചു.

തുടര്‍ന്ന് കൊലവിളിയും ഉപദേശങ്ങളുമായി വരുന്നവര്‍ ഒന്നോര്‍ക്കണം, ഞാനുമൊരു മകനാണ്. എന്റെ കുട്ടിക്കാലം ചോരയില്‍ മുക്കിയവര്‍, അച്ഛനെ ശാരിരികമായി തളര്‍ത്തിയവന്‍, ഞങ്ങളുടെ സുന്ദരേട്ടനെ വെട്ടിനുറുക്കിയവന്‍, തെരുവില്‍ കിടപ്പുണ്ടെന്നു കേട്ടാല്‍.. എന്നിലെ മകന്‍ സന്തോഷിക്കുക തന്നെ ചെയ്യും എന്നൊരു വിശദീകരണക്കുറിപ്പ് കൂടി ജെയിന്‍ രാജ് ഇടുകയുണ്ടായി. ഇതേ തുടര്‍ന്ന് എസ്പിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തത്. ഐടി ആക്റ്റ് പ്രകാരം കതിരൂര്‍ പോലീസാണ് കേസെടുത്തത്.

സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ 1999 ഓഗസ്റ്റ് 25ന് വധിക്കാന്‍ ശ്രമിച്ച കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച അഞ്ചാം പ്രതിയാണ് കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവ് മനോജ്.

Scroll To Top