Saturday December 03, 2016
Latest Updates

ആര്‍എംപി 9 മണ്ഡലങ്ങളില്‍ മത്സരിക്കും; സിപിഎം അസംതൃപ്തരുടെ വോട്ട് പ്രധാനലക്ഷ്യം

ആര്‍എംപി  9  മണ്ഡലങ്ങളില്‍ മത്സരിക്കും; സിപിഎം അസംതൃപ്തരുടെ വോട്ട് പ്രധാനലക്ഷ്യം

കോഴിക്കോട് : ആര്‍എംപി ഒന്‍പത് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ തീരുമാനിച്ചു. കോഴിക്കോട് ചേര്‍ന്ന ആര്‍എംപി നേതൃയോഗമാണ് തീരുമാനം എടുത്തത്. ആര്‍എംപിയുടെ സ്വന്തം തട്ടകമായ വടകര, കാസര്‍ഗോഡ്, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, ആലത്തൂര്‍, പൊന്നാനി, തുടങ്ങിയ മണ്ഡലങ്ങളിലാണ് ആര്‍എംപി മത്സരിക്കുക. മലപ്പുറം, വയനാട്, കൊല്ലം മണ്ഡലങ്ങളില്‍ പാര്‍ട്ടി നേരിട്ട മത്സരിക്കില്ല. പകരം മണ്ഡലത്തില്‍ ജനപിന്തുണയുള്ള പൊതുസ്വതന്ത്രന്മാരെ പിന്തുണയ്ക്കാനാണ് തീരുമാനം.

ഏതൊക്കെ മണ്ഡലങ്ങളില്‍ ആരൊക്കെ മത്സരിക്കുമെന്ന കാര്യം പാര്‍ട്ടി പിന്നീട് പ്രഖ്യാപിക്കും. മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളിലും ആര്‍എംപി വിജയിക്കാന്‍ സാധ്യതയില്ലെങ്കിലും ചില മണ്ഡലങ്ങളില്‍ എങ്കിലും മുന്നണി സ്ഥാനാര്‍ത്ഥികളുടെ ജയവും പരാജയവും നിര്‍ണ്ണയിക്കാന്‍ പോന്ന ശക്തിയായി ആര്‍എംപി മാറുമെന്നാണ് പ്രതീക്ഷിപ്പപ്പെടുന്നത്. സിപിഎമ്മിലെ അസംതൃപ്തരുടെ മുഴുവന്‍ വോട്ടും ആര്‍എംപി സ്ഥാനാര്‍ത്ഥി നേടിയാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം എളുപ്പമാകും.

2009 ല്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വിജയം അനായാസമായത് ആര്‍എംപി കാരണമായിരുന്നു. സിപിഎമ്മിലെ അസംതൃപ്ത വിഭാഗത്തിന്റെ വോട്ടുകള്‍ പെട്ടിയിലാക്കിയ ടി പി ചന്ദ്രശേഖരന്‍ പതിനായിരത്തിലധികം വോട്ടുകള്‍ നേടി മുല്ലപ്പള്ളിയുടെ വിജയം അനായാസമാക്കി. ചന്ദ്രശേഖരനോട് സിപിഎമ്മിന് പക വര്‍ധിക്കാന്‍ കാരണമായി വടകരയിലെ തോല്‍വിയുമുനണ്ടെന്ന് ആര്‍എംപി കോടതിയില്‍ അടക്കം വാദിച്ചിരുന്നു.

Scroll To Top