Saturday December 03, 2016
Latest Updates

ആരോഗ്യ വകുപ്പിനെ യൂറോപ്യന്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ത്താമെന്ന ശുഭ പ്രതീക്ഷയില്‍ ലിയോ വരദ്കര്‍ 

ആരോഗ്യ വകുപ്പിനെ യൂറോപ്യന്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ത്താമെന്ന ശുഭ പ്രതീക്ഷയില്‍ ലിയോ വരദ്കര്‍ 

ഡബ്ലിന്‍: മന്ത്രിസഭാ പുനസംഘടനയില്‍ ആരോഗ്യ വകുപ്പിന്റെ ചുമതല ഏറ്റെടുത്ത ലിയോ വരദ്കര്‍ ശുഭപ്രതീക്ഷയില്‍. ഇപ്പോഴുള്ള വിമര്‍ശനങ്ങള്‍ മറികടന്നു വകുപ്പിനെ ജനപ്രിയമാക്കാന്‍ കഴിയുമെന്നാണ് ലിയോ വരദ്കറിന്റെ ശുഭപ്രതീക്ഷ. ആരോഗ്യ ബജറ്റിലെ ധനക്കമ്മി കുറച്ചു കൊണ്ടുവരികയാണ് തന്റെ പ്രാഥമിക ലക്ഷ്യമെന്നു സ്ഥാനം ഏറ്റെടുത്ത ശേഷം വരദ്കര്‍ പറഞ്ഞു. തന്റെ മുന്നില്‍ അധികം സമയം ഇല്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടു കൊണ്ട് തന്നെയാണ് ഇത് പറയുന്നതെന്നും വരദ്കര്‍ പറഞ്ഞു.

ജയിംസ് റൈലിയും,മുന്‍ സര്‍ക്കാരിലെ ആരോഗ്യമന്ത്രിമാരും അടക്കം പരാജയപെട്ട നയങ്ങളോടാണ് വരേദ്കര്‍ പൊരുതേണ്ടത്.ആരോഗ്യ വകുപ്പ് അദ്ദേഹം ചോദിച്ചു വാങ്ങുകയായിരുന്നുവെന്ന് പറയപ്പെടുന്നു.ടൂറിസം,സ്‌പോര്‍ട്‌സ്,ഗതാഗതം തുടങ്ങിയ വകുപ്പുകളില്‍ കാര്യമായ രീതിയില്‍ തിളങ്ങിയ വരേദ്കര്‍ അയര്‍ലണ്ടിലെ ആരോഗ്യമേഖലയെ ഉടച്ചു വാര്‍ക്കുമെന്ന പ്രതീക്ഷയിലാണ് ഭരണമുന്നണി.

വരേദ്കറുടെ ഇന്ത്യാക്കാരനായ അച്ഛന്‍ ഡോക്ട്ടറും,അമ്മ ഒരു നേഴ്‌സുമാണ്.ഐറിഷ് ആരോഗ്യ രംഗത്തെ പ്രശ്‌നങ്ങളെ കുറിച്ചു ചെറുപ്പക്കാലം മുതല്‍ പുതിയ മന്ത്രിയ്ക്ക് വ്യക്തമായ ധാരണകള്‍ ഉണ്ടാവാന്‍ ഈ കുടുംബ പശ്ചാത്തലം മാത്രം മതിയായിരുന്നു.ഒരു അപ്പോയിമെന്റിനോ ,എക്‌സ് റേയോ സ്‌കാനിംഗോ പോലെയുള്ള പരിശോധനകള്‍ക്കോ വര്‍ഷങ്ങള്‍ പോലും കാത്തിരിക്കേണ്ട രാജ്യത്ത് സമഗ്ര മാറ്റം വരുത്താന്‍ വരേദ്കറുടെ നിയമനം സഹായകമാവും. 

യൂറോപ്യന്‍ നിലവാരത്തിനു അനുസരിച്ച് അയര്‍ലണ്ടിലെ ആരോഗ്യ വകുപ്പിനെ ഉയര്‍ത്തിക്കൊണ്ടു വരികയാണ് തന്റെ ലക്ഷ്യമെന്നും വരദ്കര്‍ പറഞ്ഞു. എന്നാല്‍ ഭാവിയില്‍ ആരോഗ്യ വകുപ്പില്‍ സ്വീകരിക്കാന്‍ പോകുന്ന നയത്തെക്കുറിച്ച് അദ്ദേഹം സൂചന നല്‍കിയില്ല. തന്നെക്കൊണ്ട് കഴിയുന്ന എല്ലാ കാര്യങ്ങളും ആരോഗ്യവകുപ്പിന് വേണ്ടി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു

Scroll To Top