Tuesday December 06, 2016
Latest Updates

ആരോഗ്യ മേഖല പ്രതിസന്ധിയില്‍;ഐറിഷ് ഡോക്ടര്‍മാര്‍ രാജ്യം വിടുന്നു

ആരോഗ്യ മേഖല പ്രതിസന്ധിയില്‍;ഐറിഷ് ഡോക്ടര്‍മാര്‍ രാജ്യം വിടുന്നു

ഡബ്ലിന്‍: ഐറിഷ് ആരോഗ്യ മേഖല പ്രതിസന്ധിയില്‍. അയര്‍ലണ്ടിലെ നല്ലൊരു ശതമാനം ഐറിഷ് ഡോക്ടര്‍മാരും രാജ്യം വിട്ട് പുറത്ത് പോയതായി ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍. ശമ്പളം വെട്ടിച്ചുരുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ രാജ്യം വിടുന്നത്. ഹെല്‍ത്ത് ബജറ്റിലെ വെട്ടിച്ചുരുക്കല്‍ തുടര്‍ന്നാല്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ രാജ്യം വിടുകയും ഇത് രോഗികളുടെ സുരക്ഷ ഗുരുതരാവസ്ഥയിലാക്കുകയും ചെയ്യുമെന്നു ഐ.എം.ഒ മുന്നറിയിപ്പ് നല്‍കി. അതുകൊണ്ട് തന്നെ ആരോഗ്യ ബജറ്റില്‍ ഇനിയൊരു വെട്ടിച്ചുരുക്കല്‍ സാധ്യമല്ലെന്ന് ഐ.എം.ഒ നേതാക്കള്‍. 

അതേ സമയം പാക്കിസ്ഥാനും ഇന്ത്യയുമടങ്ങുന്ന ഏഷ്യന്‍ രാജ്യങ്ങളിലെ ഡോക്റ്റര്‍മാര്‍ക്ക് ജോലി കണ്ടെത്താന്‍ അവസരം ഒരുക്കി അയര്‍ലണ്ട് ഈ പ്രതിസന്ധിയെ നേരിടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഫലപ്രദമാവുന്നില്ലെന്നാണ് എച്ച് എസ് ഇ പറയുന്നത്.ഉപരി പഠനത്തിനു പോലും അവസരം നിഷേധിക്കുന്ന സാഹചര്യമാണ് ഇവര്‍ക്കുള്ളത്.നിലവില്‍ ,അത്തരം സാഹചര്യങ്ങളില്‍ കരാര്‍ പുതുക്കാനാവാതെ അവരും തിരിച്ചു പോകേണ്ടി വരും 

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ തുടര്‍ച്ചയായ വെട്ടിച്ചുരുക്കലാണ് ഡോക്ടര്‍മാര്‍ രാജ്യം വിടാന്‍ കാരണമെന്ന് സംഘടന നേതാക്കള്‍ കുറ്റപ്പെടുത്തി. 2008 ന് ശേഷം പലപ്പോഴായി ആരോഗ്യ ബജറ്റില്‍ 4 ബില്യന്‍ യൂറോയുടെ വെട്ടിച്ചുരുക്കലുണ്ടായി. ഇത് ഡോക്ടര്‍മാര്‍ക്ക് പുറമേ മറ്റ് ജീവനക്കാരുടെയും എണ്ണം വന്‍ തോതില്‍ കുറയുന്നതിനിടയാക്കി. ആരോഗ്യ ബജറ്റിലെ വെട്ടിച്ചുരുക്കലിന് ശേഷം ജീവനക്കാരുടെ എണ്ണത്തില്‍ 12,200 പേരുടെ കുറവുണ്ടായി, ബെഡുകളുടെ എണ്ണം 900 കുറഞ്ഞു. ബജറ്റ് വെട്ടിച്ചുരുക്കലിന്റെ ഭാഗമായി 450 മില്യന്‍ യൂറോയുടെ അധിക ഭാരം പൊതുജനങ്ങളുടെ ചുമലിലായെന്നും ഡോക്ടര്‍മാരുടെ സംഘടന കുറ്റപ്പെടുത്തി. 

മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെ അപേക്ഷിച്ച് നോക്കിയാല്‍ അയര്‍ലണ്ട് ഹെല്‍ത്ത് ബജറ്റിനായി നീക്കി വയ്ക്കുന്ന തുക താരതമ്യേന കുറവാണ്. ആരോഗ്യ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഹെല്‍ത്ത് ബജറ്റ് തുക വര്‍ദ്ധിപ്പിക്കുകയും ചെലവ് ചുരുക്കല്‍ നിയന്ത്രിക്കുകയും ചെയ്യണമെന്ന് സംഘടന നിര്‍ദ്ദേശിച്ചു. കൂടാതെ പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ് ഉള്‍പ്പെടെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന അധിക സാമ്പത്തിക ബാധ്യത പിന്‍വലിക്കുക ചെയ്യണമെന്ന് സംഘടന നേതാക്കള്‍ ആവശ്യപ്പെട്ടു. 

Scroll To Top