Thursday December 08, 2016
Latest Updates

ആരോഗ്യ മേഖലയില്‍ വീണ്ടും കടുത്ത നിയന്ത്രണം വരുന്നു :ലക്ഷ്യം കൈവരിക്കാന്‍ എച്ച് എസ് സിയ്ക്ക് 200ദശലക്ഷം യൂറോ കൂടി കണ്ടെത്തണം

ആരോഗ്യ മേഖലയില്‍ വീണ്ടും കടുത്ത നിയന്ത്രണം വരുന്നു :ലക്ഷ്യം കൈവരിക്കാന്‍ എച്ച് എസ് സിയ്ക്ക് 200ദശലക്ഷം യൂറോ കൂടി കണ്ടെത്തണം

ഡബ്ലിന്‍:ആരോഗ്യ മേഖലയില്‍ ഇനിയും കൂടുതല്‍ വെട്ടിച്ചുരുക്കലുകള്‍ക്കുള്ള സാധ്യതകള്‍ വരും മാസങ്ങളില്‍ ഉണ്ടാക്കുമെന്ന് സൂചനകള്‍. സാമ്പത്തിക നിയന്ത്രണത്തിലൂടെ സാമ്പത്തിക അച്ചടക്കത്തിന്‍െ്‌റ ലക്ഷ്യം കൈവരിക്കാന്‍ എച്ച് എസ് സി 200 ദശലക്ഷം യൂറോ കൂടി കണ്ടെത്തേണ്ടിവരും. .ഇപ്പോള്‍ തന്നെ ദുര്‍ബലമായ ആരോഗ്യമേഖലയില്‍ ഇനിയും കൂടുതലായുള്ള വെട്ടിചുരുക്കലുകള്‍ കനത്ത സാമ്പത്തിക പ്രതിസന്ധിയും ,ജീവനക്കാര്‍ക്ക് കൂടുതല്‍ ജോലിഭാരവും ഉണ്ടാക്കിയേക്കും.

നിലവില്‍ സാമ്പത്തിക ലക്ഷ്യം കൈവരിക്കാന്‍ 200 ദശലക്ഷം യൂറോയുടെ കുറവാണ് എച്ചഎസ് സി നേരിടുന്നതെന്നും അത് പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ കൂടിയാലോചനകള്‍ നടത്തേണ്ടി വരുമെന്നും പബ്ലിക്എക്‌സ്പന്‍ഡിച്ചര്‍ മന്ത്രി ബ്രന്‍ഡന്‍ ഹൗളിംഗ് വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസം ഇക്കാര്യം ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഹാഡിംഗ്ടന്‍ റോഡ് കരാറിലൂടെ 200 ദശലക്ഷം
യൂറോ കണ്ടെത്തിയാലും എച്ച് എസ് സി 290 ദശലക്ഷം യൂറോയുടെ കുറവ് നേരിടുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ലക്ഷ്യം കൈവരിക്കാനായി മറ്റ് വകുപ്പുകള്‍ കൂടി രംഗത്ത് വരണമെന്ന് മന്ത്രി പറഞ്ഞു. റിക്രൂട്ട്‌മെന്റ് ജോലികളില്‍ നിന്നും പിന്‍വാങ്ങിയിരിക്കുന്ന ഗാര്‍ഡ, ടീച്ചര്‍മാര്‍ എന്നിവരുടേത് പോലെ എച്ച് എസ് സി യുമായി ബന്ധപ്പെട്ട വിഭാഗങ്ങളും പ്രവര്‍ത്തിക്കുമെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു.

സാമ്പത്തികരംഗത്തെ പുരോഗമനം അനുസരിച്ച് സര്‍ക്കാര്‍ 2015 ലെ ബജറ്റില്‍കൊണ്ടുവരുന്ന നിയന്ത്രണങ്ങളിലാണ് ഇനി പ്രതീക്ഷ. 2 ബില്യണ്‍ യൂറോയിലെ ബജറ്റ് നിയന്ത്രണം എടുത്തുമാറ്റാവുന്നതാണെന്ന് കഴിഞ്ഞയാഴ്ച പുറത്ത് വന്ന ഒരു ഇഎസ് ആര്‍ഐ റിപ്പോര്‍ട്ട് പറയുന്നു. അതുപോലെ തന്നെ നികുതിനിയന്ത്രണനിര്‍ദേശവും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ടെന്നാണ് ഊഹാപോഹങ്ങള്‍

Scroll To Top