Thursday December 08, 2016
Latest Updates

ആരോഗ്യ മേഖലയില്‍ ചെലവ് ചുരുക്കല്‍ കര്‍ശനമാക്കുമെന്ന് ആരോഗ്യമന്ത്രി ലിയോ വരദ്കര്‍

ആരോഗ്യ മേഖലയില്‍ ചെലവ് ചുരുക്കല്‍ കര്‍ശനമാക്കുമെന്ന് ആരോഗ്യമന്ത്രി ലിയോ വരദ്കര്‍

ഡബ്ലിന്‍: ആരോഗ്യ മേഖലയില്‍ ചെലവ് ചുരുക്കലിന് ആരോഗ്യമന്ത്രി ലിയോ വരദ്കര്‍.ചെലവു ചുരുക്കല്‍ നയം നടപ്പിലാക്കാത്ത എച്ച്എസ്ഇ മേധാവികള്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് മന്ത്രി ലിയോ വരദ്കര്‍.ചെലവ് ചുരുക്കല്‍ നയം നടപ്പിലാക്കുന്നതിലെ വീഴ്ചയ്ക്ക് പുറമെ ഏജന്‍സി ജീവനക്കാരെ അമിതമായി ആശ്രയിക്കുന്നതിലൂടെയുമാണ് ആരോഗ്യ വകുപ്പിന് സാമ്പത്തിക ബാധ്യത
ഉണ്ടാകുന്നതുമാണ് എന്നാണു കണ്ടെത്തല്‍.

ചെലവുചുരുക്കല്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടതിലൂടെ ഈ വര്‍ഷം മാത്രം 450 മില്യന്‍ യൂറോയുടെ അധിക ബാധ്യതയിലേക്കാണ് ആരോഗ്യവകുപ്പ് നീങ്ങുന്നത് എന്നാണ് ആരോഗ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍.ഹഡിങ്ടണ്‍ റോഡ് കരാര്‍ പ്രകാരം 290 മില്യന്‍ യൂറോയുടെ ചെലവ് ചുരുക്കല്‍പദ്ധതിയും വിജയകരമായി നടപ്പിലായില്ല. 

ഇന്നലെ പൊതു ധന വിനിയോഗ മന്ത്രി ബ്രണ്ണന്‍ ഹൌളിനും ആരോഗ്യവകുപ്പിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ രംഗത്ത് വന്നു.മുതിര്‍ന്ന ഉദ്ധ്യോഗസ്ഥര്‍ കടുത്ത അലംഭാവമാണ് കാട്ടുന്നതെന്ന് മന്ത്രി പറഞ്ഞു.

അതേസമയം ഹെല്‍ത്ത് ബജറ്റില്‍ കടുത്ത നടപടികള്‍ ഉണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

Scroll To Top