Sunday December 11, 2016
Latest Updates

ആരോഗ്യ മന്ത്രാലയത്തിനു വൈകി വന്ന വിവേകം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ രൂപ രേഖ തയ്യാറാക്കുമെന്ന് മന്ത്രി

ആരോഗ്യ മന്ത്രാലയത്തിനു വൈകി വന്ന വിവേകം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ രൂപ രേഖ തയ്യാറാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: പകര്‍ച്ച വ്യാധികള്‍ എന്നു കേട്ടാല്‍ ചെറിയ ലോകപരിചയമുള്ളവര്‍ക്ക് വിശിഷ്യാ ഇന്ത്യക്കാര്‍ക്ക് ആദ്യം മനസ്സിലുദിക്കുക കേരളത്തിന്റെ പേരായിരിക്കും. അത് വെറുതെ അങ്ങ്കരുതുന്നതല്ല. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചത് കേരളത്തിലായിരുന്നു. 8000 പേര്‍ക്ക് പനി പിടിപെടുകയും 205 പേര്‍ മരിക്കുകയും ചെയ്തു. മറ്റു പകര്‍ച്ച വ്യാധികളില്‍ മരണപ്പെട്ടവര്‍ ഇതിലമപ്പുറമാണ്. 2012 ലെ കണക്കിന്റെ രണ്ടിരട്ടിയായിരുന്നു 2013 ലെ കണക്കുകള്‍. വലിയ തമാശ അതല്ല. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പകര്‍ച്ച വ്യാധി ബാധിതര്‍ നമ്മുടെ തലസ്ഥാന നഗരിയിലായിരുന്നത്രെ.

ഏതായാലും പകര്‍ച്ച വ്യാധികളെ തടയാന്‍ രൂപരേഖ തയ്യാറാക്കാനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. ഇന്ന് രാവിലെ ആരോഗ്യ മന്ത്രി വി എസ് ശിവകുമാറാണ് ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടെ പങ്കെടുക്കുന്ന യോഗത്തില്‍ വെച്ച് ഇതേ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ആര് ചര്‍ച്ച ചെയ്താലും പാവം ജനങ്ങള്‍ക്ക് ഒന്നേ പറയാനുള്ളൂ ഞങ്ങള്‍ കണ്ട ഒരായിരം രേഖകള്‍ പോലെ ഇതും ഒരു ജലരേഖയാവരുതേ എന്നു മാത്രം.

Scroll To Top