Monday December 05, 2016
Latest Updates

ആരോഗ്യ നയത്തെച്ചൊല്ലി ലിയോ വരദ്കറും ജെയിംസ് റെലിയും ശീതസമരത്തില്‍

ആരോഗ്യ നയത്തെച്ചൊല്ലി ലിയോ വരദ്കറും ജെയിംസ് റെലിയും ശീതസമരത്തില്‍

ഡബ്ലിന്‍: ആരോഗ്യ മന്ത്രി ലിയോ വരദ്കറും മുന്‍ ആരോഗ്യ മന്ത്രി ജെയിംസ് റെലിയും തമ്മില്‍ ശീതസമരം. പൊതുജന ആരോഗ്യ നയത്തെച്ചൊല്ലിയാണ് രണ്ടു മന്ത്രിമാര്‍ക്കിടയില്‍ തര്‍ക്കം. പുകവലി, മദ്യപാനം, അമിതവണ്ണം തുടങ്ങിയവയെ സംബന്ധിച്ച ആരോഗ്യനയം രൂപീകരിക്കുന്നതിനെച്ചൊല്ലിയും നയം നടപ്പിലാക്കുന്ന ഉദ്യോഗസ്ഥര്‍ഏത് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കണം എന്നതിനെച്ചൊല്ലിയുമാണ് തര്‍ക്കം നടക്കുന്നത്. പഴയ ആരോഗ്യമന്ത്രിയായിരുന്ന ജെയിംസ് റെലി ഇപ്പോള്‍ കുട്ടികളുടെ വകുപ്പിന്റെ മന്ത്രിയാണ്. 

റെലിയുടെ വകുപ്പിന് കീഴില്‍ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണോ എന്നത് സംബന്ധിച്ച് പരിശോധന നടന്നു വരികയാണെന്ന് കുട്ടികളുടെ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുനസംഘടനയിലൂടെ കുട്ടികളുടെ വകുപ്പിലേക്ക് മാറിയെങ്കിലും ആരോഗ്യവകുപ്പില്‍ തനിക്കുണ്ടായിരുന്ന നയ രൂപീകരണ ചുമതല അടക്കം പുതിയ വകുപ്പിലേക്ക് കൊണ്ട് പോകണമെന്നാണ് ജെയിംസ് റെലി ആഗ്രഹിക്കുന്നത്. 

അതേസമയം ഇത് സംബന്ധിച്ച് ഒരു തര്‍ക്കത്തിനും അടിസ്ഥാനമില്ലെന്നും പൊതുജന ആരോഗ്യം സംബന്ധിച്ച നയ രൂപീകരണ ചുമതല ആരോഗ്യ വകുപ്പിന് തന്നെയാണെന്നും ലിയോ വരദ്കര്‍ പറഞ്ഞു. ഭരണഘടനാപരമായി ആരോഗ്യ നയരൂപീകരണ ചുമതല ആരോഗ്യ വകുപ്പിന്റെ കീഴിലാണ്. എന്നാല്‍ ജെയിംസ് റെലിക്ക് ചുമതല നല്‍കുന്നതില്‍ പ്രധാനമന്ത്രിക്ക് എതിര്‍പ്പ് ഇല്ലെന്നാണ് സൂചന. 

Scroll To Top