Thursday December 08, 2016
Latest Updates

ആരോഗ്യമന്ത്രി ജെയിംസ് റൈലി രാജിവച്ച് പുറത്തു പോവണമെന്ന ആവശ്യം ശക്തമാകുന്നു

ആരോഗ്യമന്ത്രി ജെയിംസ് റൈലി രാജിവച്ച് പുറത്തു പോവണമെന്ന ആവശ്യം ശക്തമാകുന്നു

ഡബ്ലിന്‍ :ആരോഗ്യമന്ത്രി ജെയിംസ് റൈലിക്കെതിരെ ആരോപണവുമായി ഫിന്‍ ഫാള്‍ നേതാവ് മൈക്കല്‍ മാര്‍ട്ടിന്‍ രംഗത്ത്.
ആരോഗ്യമന്ത്രി സ്ഥാനം അലങ്കരിക്കാന്‍ റൈലി യോഗ്യവാനല്ലെന്നും കൂടുതല്‍ പ്രതിസന്ധികളിലേക്കാണ് ജനങ്ങളെ ഇത്തവണത്തെ ബജറ്റിലൂടെ ആരോഗ്യവകുപ്പ് തള്ളിവിട്ടിരിക്കുന്നത് എന്നുമാണ് ആരോപണം.
ബോഡന്‍സ്ടൗണില്‍ വച്ച് നടന്ന പാര്‍ട്ടി വോള്‍ഫ് ടോണ്‍ സ്മാരക വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മൈക്കല്‍ മാര്‍ട്ടിന്‍. മെഡിക്കല്‍ കാര്‍ഡുകളില്‍ ഇത്തവണ കൊണ്ടുവന്നിരിക്കുന്ന മാറ്റം പല കുടുംബങ്ങളെയും വലച്ചിരിക്കുന്നതായാണ് മൈക്കല്‍ മാര്‍ട്ടിന്‍ പറഞ്ഞിരിക്കുന്നത്. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കാന്‍ അര്‍ഹനല്ല ജോണ്‍ റൈലിയെന്നും അദ്ദേഹത്തെ എത്രയും വേഗം തന്നെ ആരോഗ്യരംഗത്തുനിന്നും ഒഴിവാക്കണമെന്നും മുന്‍ ആരോഗ്യവകുപ്പ് മന്ത്രി കൂടിയായ മാര്‍ട്ടിന്‍ അറിയിച്ചു.
എന്നാല്‍ തങ്ങള്‍ ഇക്കാര്യങ്ങളൊക്കെ പ്രധാനമന്ത്രിയെ മുന്നെ ധരിപ്പിച്ചിരുന്നുവെങ്കിലും അദ്ദേഹം അത് തള്ളിക്കളയുകയാണ് ചെയ്തതെ്‌നും മാര്‍ട്ടിന്‍ ആരോപിച്ചു. പ്രധാനമന്ത്രി പോലും റൈലിയെ സംരക്ഷിക്കാന്‍ വ്യഗ്രത കാണിക്കുന്നുവെങ്ികില്‍ അത്രമാത്രം വിശ്വാസം റൈലിയുടെ മേല്‍ സര്‍ക്കാരിനുണ്ടെന്നാണ് കാണിക്കുന്നതെന്നും മാര്‍ട്ടിന്‍ പറഞ്ഞു.
ബജറ്റവതരണത്തില്‍ മെഡിക്കല്‍ കാര്‍ഡുകള്‍ വഴി പല കുടുംബങ്ങള്‍ക്കും ലഭിച്ചിരുന്ന സഹായങ്ങള്‍ ഇല്ലാതായതിനെയും പല കുടുംബങ്ങളും ഇതുകാരണം ബുദ്ധിമുട്ടിലായതിനെയും കുറിച്ചും മാര്‍ട്ടിന്‍ സംസാരിച്ചു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ അനുഭവിച്ചതിനേക്കാളും ബുദ്ധിമുട്ടുകള്‍ ഇനി വരുന്ന 12 മാസക്കാലം ജനങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോഗ്യ വകുപ്പ് മന്ത്രി റൈലി ബജറ്റില്‍ വരുത്തിയ വെട്ടിക്കുറയ്ക്കലുകളും പുതുതായി കൊണ്ടുവന്ന പദ്ധതികളും ആരോഗ്യവകുപ്പിനെ തകര്‍ക്കാന്‍ പാകത്തിനായിരുന്നുവെന്നും മാര്‍ട്ടിന്‍ ആരോപിച്ചു.
5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായുള്ള ജിപി കെയര്‍ ലോകം അംഗീകരിക്കുന്ന െ്രെപമറി കെയറിന്റെ തുടക്കമാണെന്നാണ് മന്ത്രിമാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന്റെ വിശദവിവരങ്ങള്‍ ലഭിച്ചപ്പോള്‍ ചരിത്രത്തിലെ തന്നെ വലിയ വെട്ടിച്ചുരുക്കലുകള്‍ ഈ വിഭാഗത്തില്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമായതായും മാര്‍ട്ടിന്‍ പറഞ്ഞു.
വയോജനങ്ങളെ വെട്ടിലാക്കിയ ബജറ്റ് മാറ്റങ്ങളെയും മാര്‍ട്ടിന്‍ എതിര്‍ത്തു. ഐറിഷ് സമൂഹത്തോടും അവിടെ വസിക്കുന്ന വയോജനങ്ങളോടും കാണിക്കുന്ന അക്രമമാണ് ഇത്തവണത്തെ പല പദ്ധതികള്‍ എന്നും മാര്‍ട്ടിന്‍ ആരോപിക്കുന്നു.
എന്നാല്‍ ആരോഗ്യ മന്ത്രിയായി തുടരാന്‍ വളരെ യോഗ്യതയുള്ള വ്യക്തിയാണ് ജെയിംസ് റൈലി എന്നാണ് ബ്രയാന്‍ ഹയസ് പറഞ്ഞത്‌

Scroll To Top