Friday December 09, 2016
Latest Updates

ആരുടെ ക്രിസ്തുമസ് സമ്മാനമാണ് ഏറ്റവും പ്രിയപ്പെട്ടത്?

ആരുടെ ക്രിസ്തുമസ് സമ്മാനമാണ് ഏറ്റവും പ്രിയപ്പെട്ടത്?

മഞ്ഞു വീണ താഴ്‌വാരകളിലൂടെ ചുവന്ന ഉടുപ്പും തൊപ്പിയുമണിഞ്ഞ്, ബലൂണുകളും തങ്കനിറമുള്ള നൂലിഴകള്‍ വിരിച്ചും അലങ്കരിച്ച കൊച്ചു വാഹനത്തില്‍ കൈനിറയെ സമ്മാനപ്പൊതികളുമായി വരുന്ന ക്രിസ്മസ് അപ്പൂപ്പന്‍.പല തരം സമ്മാനങ്ങള്‍ കൈമാറിയും മധുരം സമ്മാനിച്ചും ക്രിസ്മസ് ആഘോഷരാവിലാണ് ലോകം.

ഈ ആഘോഷവേളയില്‍ ലഭിക്കുന്ന സമ്മാനങ്ങളില്‍ ആരുടെ സമ്മാനമായിരിക്കും ഏറ്റവും പ്രിയപ്പെട്ടത്?

അയര്‍ലണ്ടിലെ സ്ത്രീകള്‍ പറയുന്നത് അമ്മമാരുടെ സമ്മാനങ്ങളാണ് ഏറ്റവും വിലപ്പിടിപ്പുള്ളതെന്ന്. സര്‍വെയില്‍ പങ്കെടുത്തവരില്‍ പകുതിയിലേറെ പേര്‍ക്കും അമ്മമാര്‍ നല്‍കുന്ന സമ്മാനങ്ങളോടാണ് അല്‍പ്പമൊരു ഇഷ്ടക്കൂടുതല്‍. 

എന്നാല്‍ പുരുഷന്‍മാര്‍ പറയുന്നതാകട്ടെ അവരുടെ ഭാര്യമാരുടെ സമ്മാനങ്ങളെക്കുറിച്ചാണ്.ക്രിസ്മസ് വേളയില്‍ലഭിക്കുന്ന സമ്മാനപ്പൊതികളില്‍ ഇവര്‍ക്കേറ്റവും പ്രിയപ്പെട്ടതു സ്വന്തം ഭാര്യ നല്‍കുന്ന സ്‌നേഹസമ്മാനം തന്നെ. ഏതാണ്ട് 53 ശതമാനം പുരുഷന്‍മാര്‍ക്കും ഭാര്യമാര്‍ നല്‍കുന്ന സമ്മാനങ്ങളോടാണ് ഇഷ്ടക്കൂടുതല്‍.

സമ്മാനങ്ങളില്‍ മാത്രമല്ല ക്രിസ്മസ് ഷോപ്പിംഗിലും കുടുംബത്തിനൊപ്പം ഏറെ നേരം ചെലവഴിക്കാനാണ് ഐറിഷുക്കാര്‍ക്കിഷ്ടം. 49 മണിക്കൂറിലേറെ നേരമാണ് ഇവര്‍ ഷോപ്പിംഗ് ചെലവഴിക്കുന്നത്, ഇതാകട്ടെ വെറുമൊരു രസത്തിനുള്ള ഷോപ്പിംഗ് ഒന്നുമല്ല. സ്വന്തം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഓമമൃഗങ്ങള്‍ക്കുമൊക്കെയുള്ള സമ്മാനങ്ങളാണ് ഇവര്‍ വാങ്ങിക്കൂട്ടുന്നത്. 

ഏറ്റവും കുറഞ്ഞതു 623 യൂറോയുടെ സമ്മാനങ്ങളാണ് ഇവര്‍ വാങ്ങുന്നത്.ക്രിസ്മസ് മധുരമോ ആശംസകാര്‍ഡുകളോ ബലൂണുകളോ ഒന്നുമല്ല ഐറിഷുകാരുടെ സമ്മാനപ്പൊതികളില്‍ നിറയുന്നത്.ആധുനികസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട വസ്തുക്കള്‍ സമ്മാനിക്കാനാണ് ഇന്നാട്ടാര്‍ക്കു ഇഷ്ടം. സര്‍വെയില്‍ പങ്കെടുത്ത 30 ശതമാനത്തിലേറെ പേരും ഇക്കാര്യം തുറന്നുസമ്മതിക്കുന്നു.

ഐറിഷുകാര്‍ക്ക് കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കാനാണ് കൂടുതല്‍ താല്‍പ്പര്യമെന്നു പറയുന്നു ടികെ മാക്‌സ് ബ്രാന്റ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്റ്റര്‍ ഡിബോര്‍ ഡോള്‍ക്. യുവതലമുറയ്ക്കിടയിലും ക്രിസ്മസ് ഒരാഘോഷം തന്നെയാണ്. പ്രായഭേദമന്യേ ക്രിസ്മസ് കുടുംബത്തിനൊപ്പം ചെലവഴിക്കാനാണ് ഇഷ്ടം, അവര്‍ക്ക് വേണ്ടി പുതുമയും വ്യത്യസ്തതയും നിറഞ്ഞ സമ്മാനങ്ങള്‍ വാങ്ങി നല്‍കാനാണിഷ്ടമെന്നും അദ്ദേഹം പറയുന്നു. ഇഷ്ടപ്പെട്ട ക്രിസ്മസ് സമ്മാനങ്ങള്‍ക്കു വേണ്ടി എത്രരൂപ വേണമെങ്കിലും ചെലവഴിക്കാനും ഇവര്‍ക്കു മടിയില്ലെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.

Scroll To Top