Friday December 02, 2016
Latest Updates

ആരന്‍ ദ്വീപിലേക്ക് ഡൂലിന്‍ ഫെറിയില്‍ നിന്നും കടല്‍പ്പാലം പണിയുന്നു

ആരന്‍ ദ്വീപിലേക്ക് ഡൂലിന്‍ ഫെറിയില്‍ നിന്നും കടല്‍പ്പാലം പണിയുന്നു

എന്നിസ് :40 വര്‍ഷത്തെ നിരന്തര ആവശ്യത്തിനു പരിഹാരമായി കൗണ്ടിക്ലയറില്‍ 6 മില്ല്യണ്‍ യൂറോ മുടക്കി കടല്‍പാലം യാഥാര്‍ഥ്യമായി. 65 മീറ്റര്‍ നീളമുള്ള കടല്‍പാലം അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ക്ലയറിലെ ഡൂലിനില്‍ നിന്നുള്ള ഫെറി യാത്രക്കാരുടെ എണ്ണം ഇരട്ടിയാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മിനിസ്റ്റര്‍ ഫോര്‍ പബ്‌ളിക് എക്‌സ്‌പെന്‍ഡീച്ചര്‍ ബ്രെണ്ടന്‍ ഹാവ്‌ലിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

നിലവില്‍ ആരന്‍ ദ്വീപിലെത്താനുള്ള ഇടത്താവളമെന്ന നിലക്ക് ഒരു ലക്ഷത്തിലധികം ആളുകള്‍ ഡൂലിന്‍ തീരത്തെ ഉപയോഗപ്പെടുത്തുവെന്നാണ് കണക്കുകള്‍. കൂടാതെ പ്രകൃതിരമണീയമായ ക്‌ളിഫ് ഓഫ് മോഹറിലും ഇവിടെ നിന്നുള്ള ബോട്ട് സഞ്ചാരം വഴിയെത്താം. ഇപ്പോള്‍ തന്നെ അയര്‍ലണ്ടില്‍ ഏറ്റവുമധികം സഞ്ചാരികളെത്തുന്ന വിനോദസഞ്ചാര കേന്ദ്രമാണിത്. കടല്‍പാലത്തിന്റെ വരവോടെ ഇത് ഇരട്ടിയാക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

പഴയ കടല്‍പാലത്തിനു പകരമായി പുതിയത് നിര്‍മ്മിക്കണമെന്ന ആവശ്യം 1970 മുതല്‍ ശക്തമാണ്. ക്ലയര്‍ കൗണ്ടി കൗണ്‍സിലാണ് നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ചത്. വെറും 14 മാസം കൊണ്ട് പൂര്‍ത്തിയായ പദ്ധതി സഞ്ചാരികള്‍, ബോട്ടുടമകള്‍, കോസ്റ്റ്ഗാര്‍ഡ് തുടങ്ങിയവരെല്ലാം സ്വാഗതം ചെയ്തു

Scroll To Top