Thursday December 08, 2016
Latest Updates

ആയിരക്കണക്കിന് ക്രഡിറ്റ് കാര്‍ഡുകളുടെ ഡാറ്റ ചോര്‍ന്നു ,ജാഗ്രത പാലിക്കണമെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് കമ്പനി

ആയിരക്കണക്കിന് ക്രഡിറ്റ് കാര്‍ഡുകളുടെ ഡാറ്റ ചോര്‍ന്നു ,ജാഗ്രത പാലിക്കണമെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് കമ്പനി

ഗാല്‍വേ :സൂപ്പര്‍ വാല്യു ഷോപ്പുകളിലൂടെ ആയിരക്കണക്കിന് ഉപഭോക്താക്കളുടെ ക്രഡിറ്റ് കാര്‍ഡ് ഡാറ്റകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. സൂപ്പര്‍വാല്യുവിന്റെ 60,000ത്തോളം ഉപഭോക്താക്കളുടെ ഫിനാന്‍ഷ്യല്‍ ഡാറ്റകള്‍ ചോര്‍ന്നതായാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
ലോയല്‍റ്റിബില്‍ഡ് എന്ന കമ്പനിയാണ് തങ്ങളുടെ കീഴിലുള്ള ഹോളിഡേ സ്‌കീം നടത്തുന്നതെന്നും അതുകൊണ്ട് തന്നെ ഉപഭോക്താക്കളുടെ ബാങ്കിംഗ് ഇന്‍ഫോര്‍മേഷന്‍ വേറൊരു ഇന്‍സ്റ്റിറ്റിയൂഷന്‍ കൂടെ അറിയുമെന്നും കഴിഞ്ഞ ആഴ്ച്ച സൂപ്പര്‍ വാല്യു ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു.
ഈ പ്രോഗ്രാം ഒഴിവാക്കുകയും വിവരങ്ങള്‍ ചോര്‍ന്നതിനെപ്പറ്റി ഡാറ്റ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍ക്ക് വിവരം നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെയായി സാമ്പത്തികപരമായ ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും സൂപ്പര്‍ വാല്യു അറിയിക്കുന്നുണ്ട്.
സെക്യൂരിറ്റി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഡാറ്റ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍ക്ക് ലോയല്‍റ്റിബില്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സൂപ്പര്‍ വാല്യു ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.
അംഗീകൃതമല്ലാത്ത മൂന്നാമതൊരു കക്ഷി കൂടി പേമെന്റ് കാര്‍ഡുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞിരിക്കുന്നതിലെ അപകടാവസ്ഥയെക്കുറിച്ച് ഉപഭോക്താക്കളെ ബോധവാന്‍മാരാക്കാനുള്ള ശ്രമം ലോയല്‍റ്റി ബില്‍ഡും സൂപ്പര്‍വാല്യുവും തുടങ്ങിക്കഴിഞ്ഞു. ഗേറ്റ്‌വേ ബ്രേക്ക്‌സില്‍ 2011 ജനുവരിമുതല്‍ 2012 ഫെബ്രുവരി വരെ പേമെന്റ് നടത്തിയ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഈ കാലയളവില്‍ ഏതാണ്ട് 62,500ഓളം ഉപഭോക്താക്കള്‍ എങ്കിലും ബുക്കിംഗ് നടത്തിയിട്ടുണ്ട്. ഈ ഉപഭോക്താക്കളോട് എത്രയും പെട്ടെന്നു തന്നെ ബാങ്കുമായി ബന്ധപ്പെട്ട് സംശയാസ്പദമായി ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണെന്ന് നിര്‍ദ്ദേശിക്കുന്നുമുണ്ട്. അവരുടെ പേമെന്റ് കാര്‍ഡുകളിലെ ട്രാന്‍സാക്ഷനുകള്‍ പരിശോധിക്കാനും കമ്പനി നിര്‍ദ്ദേശിക്കുന്നു.
ഹോളിഡേ സ്‌കീമുമായി ബന്ധപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെട്ടിരിക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ തന്നെയാണ് രണ്ടു കമ്പനികളും തീരുമാനിച്ചിരിക്കുന്നത്. പ്രശ്‌നപരിഹാരത്തിനായി ഹെല്‍പ്പലൈന്‍ നമ്പറായ 0818 220 088 ലേക്ക് ബന്ധപ്പെടാമെന്നും കമ്പനി ഉപഭോക്താക്കളെ അറിയിക്കുന്നു.like-and-share

Scroll To Top