Wednesday December 07, 2016
Latest Updates

ആമേന് ശേഷം ഡബിള്‍ ബാരലുമായി ലിജോ ജോസ് പെല്ലിശേരി

ആമേന് ശേഷം ഡബിള്‍ ബാരലുമായി ലിജോ ജോസ് പെല്ലിശേരി

ആമേന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഡബിള്‍ ബാരല്‍ എന്ന് പേരിട്ടു. പ്രിത്വിരാജ്, ഫഹദ് ഫാസില്‍, ഇന്ദ്രജിത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഡബിള്‍ ബാരല്‍ ഹാസ്യത്തിനും ആക്ഷനും പ്രാധാന്യം നല്കിയാണ് ഒരുക്കുന്നത്. പ്രമുഖ ബോളിവുഡ് നടിയായിരിക്കും ചിത്രത്തില്‍ നായികയാകുന്നത് എന്നാണ്
റിപ്പോര്‍ട്ട്.

ചിത്രത്തിന്റെ പ്രചാരണ പോസ്റ്ററുകള്‍ സിനിമയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചു. വ്യത്യസ്തമായ ചിത്രങ്ങള്‍ ഒരുക്കുന്ന ലിജോ ജോസ് പെല്ലിശേരിയുടെ ഈ ചിത്രവും വളരെ വ്യത്യസ്തമായിരിക്കും എന്നാണ് പോസ്റ്റര്‍ ഡിസൈനില്‍ നിന്ന് വ്യക്തമാകുന്നത്. പൃഥ്വിരാജിന്റെ നിര്‍മ്മാണ കമ്പനിയായ ആഗസ്റ്റ് സിനിമാസാണ് ലിജോയുടെ ചിത്രം നിര്‍മിക്കുന്നത്. മേയ് മാസത്തില്‍
ഗോവയില്‍ ചിത്രീകരണം തുടങ്ങും.

പ്രിത്വി, ഇന്ദ്രന്‍, ഫഹദ് എന്നിവരെ നായകന്‍മാരാക്കി ആന്റി െ്രെകസ്റ്റ് എന്ന ചിത്രമാണ് ലിജോ ജോസ് ചെയ്യാനിരുന്നത്. എന്നാല്‍ ചിത്രത്തിന് വന്‍ തുക നിര്‍മ്മാണ ചെലവ് ആകുമെന്നതിനാല്‍ തല്ക്കാലത്തേക്ക് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ആന്റിെ്രെകസ്റ്റ് അന്താരാഷ്ട്ര നിലവാരത്തില്‍ രണ്ടു ഭാഷകളില്‍ ഒരുക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ പദ്ധതി. ഇതിനായി വിദേശ നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടന്നു വരുന്നതായി ലിജോ ജോസ് അറിയിച്ചു.

Scroll To Top