Wednesday December 07, 2016
Latest Updates

ലിബിയയില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാര്‍ നാട്ടില്‍ തിരിച്ചെത്തി

ലിബിയയില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാര്‍ നാട്ടില്‍ തിരിച്ചെത്തി

കൊച്ചി: ആഭ്യന്തര യുദ്ധം രൂക്ഷമായ ലിബിയയില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാര്‍ നാട്ടില്‍ തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് 12 നാഴ്‌സുമാരടങ്ങുന്ന സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനമിറങ്ങിയത്. ലിബിയയിലെ ബെന്‍ഗാസിയില്‍ നിന്നാണ് നഴ്‌സുമാര്‍ തിരിച്ച് എത്തിയത്. ആഭ്യന്തര യുദ്ധ രൂക്ഷമായ സമയത്ത് പോലും താരതമ്യേന സുരക്ഷിതമായിരുന്ന ബെന്‍ഗാസിയിലേക്ക് കൂടി യുദ്ധം വ്യാപിച്ചതോടെയാണ് നഴ്‌സുമാര്‍ നാട്ടിലേക്ക് മടങ്ങിയത്.

കഴിഞ്ഞ രണ്ടു മാസമായി 34 പേരടങ്ങുന്ന മലയാളി നഴ്‌സുമാരുടെ സംഘം ലിബിയയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. കൃത്യമായ ഭക്ഷണമോ കുടിവെള്ളമോ ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നഴ്‌സുമാരുടെ മോചനം സാധ്യമായത്. ബെന്‍ഗാസി മെഡിക്കല്‍ സെന്റര്‍, അല്‍ജുമാരിയ നഴ്‌സിംഗ് സെന്റര്‍ എന്നിവടങ്ങളില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരാണ് ലിബിയയില്‍ കുടുങ്ങിയത്. ഇവര്‍ക്ക് മാസങ്ങളോളം ശമ്പളം ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ പലരും വെറും കൈയോടെയാണ് മടങ്ങുന്നത്.

22 നഴ്‌സുമാരടങ്ങുന്ന അടുത്ത സംഘം ഞായറാഴ്ച കോഴിക്കോട് വിമാനമിറങ്ങും.

Scroll To Top