Friday December 09, 2016
Latest Updates

ആഫ്രിക്ക ഡേ വിപുലമായി ആഘോഷിച്ചു,ഓഗസ്റ്റ് 20 ന് ഇന്ത്യാ ഡേ

ആഫ്രിക്ക ഡേ വിപുലമായി ആഘോഷിച്ചു,ഓഗസ്റ്റ് 20 ന് ഇന്ത്യാ ഡേ

ഡബ്ലിന്‍:രണ്ടാമതൊരിക്കല്‍ അയര്‍ലണ്ടില്‍ ഇന്ത്യാ ഡേ നടത്താന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ സംഘടനകള്‍ക്ക് എങ്ങനെ ഒരു ആഘോഷം സംഘടിപ്പിക്കണം എന്ന് പഠിക്കണമെങ്കില്‍ ഇന്നലെ ഫീനിക്‌സ് പാര്‍ക്കിലെ ഫാമിലെയില്‍ പോയാല്‍ മതിയായിരുന്നു.

അയര്‍ലണ്ടിലുള്ള ആഫ്രിക്കന്‍ ജനത 2016ലെ ആഫ്രിക്ക ഡേ അക്ഷരാര്‍ഥത്തില്‍ ആഘോഷമാക്കി മാറ്റുകയായിരുന്നു. ഫീനിക്‌സ് പാര്‍ക്കില്‍ വച്ച് നടത്തിയ ആഘോഷപരിപാടികളില്‍ 30000ത്തോളം പേരാണ് പങ്കെടുത്തത്. ആഫ്രിക്കന്‍ സംസ്‌കാരത്തിന്റെയും വൈവിധ്യങ്ങളുടെയും സംഗമമായാണ് പരിപാടി നടത്തപ്പെട്ടത്.നിറയെ ആട്ടവും പാട്ടും ആഫ്രിക്കന്‍ പാരമ്പര്യകലാരൂപങ്ങളുമായി നൂറുകണക്കിന് കലാകാരന്‍മാര്‍ അണിനിരന്നു.

ഐറിഷ് പ്രസിഡണ്ട് മൈക്കേല്‍ ഡി ഹിഗിന്‍സും പരിപാടിയില്‍ പങ്കെടുത്തു.ഏഴാം തവണയാണ് ആഫ്രിക്കന്‍ ഡേ അയര്‍ലണ്ടില്‍ നടത്തപ്പെടുന്നത് .ഇതില്‍ നാലാം തവണയാണ് ഫാമിലെയില്‍ വച്ച് പരിപാടി നടത്തുന്നത്.അയര്‍ലണ്ടിലെ വിദേശകാര്യമന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പരിപാടികള്‍ നടത്തിയത്.

ആഫ്രിക്കന്‍ യൂണിയന്റെ 53മത് വാര്‍ഷികം എന്ന പ്രത്യേകതയും ആഫ്രിക്കന്‍ ഡേക്ക് ഉണ്ടായിരുന്നു. പരിപാടിയുടെ ഭാഗമായി നിരവധി സ്റ്റാളുകളും മറ്റ് കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.ഇത്തരം പരിപാടികള്‍ ആഫ്രിക്കയും അയര്‍ലണ്ടും തമ്മിലുള്ള ദൃഢബന്ധത്തിന്റെ സൂചനകളാണെന്ന് പ്രസിഡണ്ട് ഹിഗിന്‍സ് പറഞ്ഞു.

ഇന്ത്യന്‍ എംബസിയുടെയും സംഘടനകളുടെയും ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ഇന്ത്യാ ഡേ ഓഗസ്റ്റ് 20 ശനിയാഴ്ച നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്

Scroll To Top