Friday December 02, 2016
Latest Updates

ആഫ്രിക്കയില്‍ നിന്നും,മിഡില്‍ ഈസ്റ്റില്‍ നിന്നും അയര്‍ലണ്ടിലേയ്ക്ക് കുടിയേറിയവര്‍ക്ക് ഐസിസ് ബന്ധമെന്ന് കണ്ടെത്തല്‍ ,അന്വേഷണം ശക്തമാക്കി

ആഫ്രിക്കയില്‍ നിന്നും,മിഡില്‍ ഈസ്റ്റില്‍ നിന്നും അയര്‍ലണ്ടിലേയ്ക്ക് കുടിയേറിയവര്‍ക്ക് ഐസിസ് ബന്ധമെന്ന് കണ്ടെത്തല്‍ ,അന്വേഷണം ശക്തമാക്കി

ഡബ്ലിന്‍: ഇറാഖിലെ തീവ്രവാദി സംഘടനയായ ഐസിസിന് അയര്‍ലണ്ടിലും വേരുകളുണ്ടെന്ന് സംശയം. ഇറാഖിലും സിറിയയിലും ലിബിയയിലും പോരാടുന്നവരില്‍ ഐറിഷ് പൌരന്മാരുമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഈ സംശയം ബലപ്പെട്ടത്.അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും നൂറുകണക്കിന് യുവാക്കള്‍ ഇറാഖില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ അയര്‍ലണ്ടില്‍ നിന്ന് എത്ര പേര്‍ ഈ സംഘടനകളില്‍ ചേര്‍ന്നിട്ടുണ്ടെന്ന് കൃത്യമായ കണക്കുകള്‍ പോലും ലഭ്യമല്ല. ഒരു ചെറിയ വിഭാഗം മാത്രമേ അയര്‍ലണ്ടില്‍ നിന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറാഖിലും സിറിയയിലും ലിബിയയിലെക്കും പോയിട്ടുള്ളൂ എന്നാണു പ്രാഥമിക നിഗമനം.

മിഡില്‍ ഈസ്റ്റില്‍ നിന്നും വടക്കന്‍ ആഫ്രിക്കയില്‍ നിന്നും കുടിയേറിയവരില്‍ രാജ്യസുരക്ഷക്ക് തന്നെ ഭീഷണി ആയവര്‍ ഉള്ളതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.അയര്‍ലണ്ട് പോലെ സുരക്ഷിതമായ ഒരു രാജ്യത്തേയ്ക്ക് കുടിയേറി അക്രമ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ എളുപ്പമാണെന്നതിനാല്‍ നൂറുകണക്കിന് തീവ്രവാദികള്‍ അയര്‍ലണ്ടിലും എത്തിയിട്ടുണ്ടെന്നാണ് സൂചനകള്‍. ജിഹാദികള്‍ക്കെതിരെ പോരാടാന്‍ അയര്‍ലണ്ടും ബ്രിട്ടനും സംയുക്ത നടപടികളിലേക്ക് നീങ്ങാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഐസിസിന്റെ ഐറിഷ് വേരുകള്‍ തേടിയുള്ള ആഭ്യന്തര അന്വേഷണവും ശക്തമാക്കിയത്.

അയര്‍ലണ്ട് അതീവ ഗൌരവത്തോടെയാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്. മാസങ്ങളായി അയര്‍ലണ്ടില്‍ നിന്ന് കാണാതായവരെക്കുറിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. വിലാസത്തില്‍ സ്ഥിര താമസമില്ലാത്ത മുസ്ലീങ്ങളില്‍ ചിലര്‍
ഐസിസില്‍ ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ മാസങ്ങളായി അയര്‍ലണ്ടില്‍ കാണാനില്ലാത്തവരെക്കുറിച്ച് അന്വേഷണം വ്യാപകമാക്കി. കൂടാതെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അയര്‍ലണ്ടില്‍ അഭയ കേന്ദ്രം തേടി വന്നവരില്‍ ചിലര്‍ക്ക് അല്‍
ഖൊയ്ദ ബന്ധമുള്ളതായും അധികൃതര്‍ സംശയിക്കുന്നു. ഐറിഷ് പൗരന്മാരായി മാറിയ
ഇവരെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.

Scroll To Top