Sunday December 04, 2016
Latest Updates

ആപ്പിള്‍ വാച്ചുകള്‍ക്ക് ഭീഷണിയായി ചൈനീസ് വ്യാജന്മാര്‍

ആപ്പിള്‍ വാച്ചുകള്‍ക്ക് ഭീഷണിയായി ചൈനീസ് വ്യാജന്മാര്‍

ആപ്പിള്‍ സ്മാര്‍ട്ട് വാച്ചുകള്‍ വിപണിയിലെത്തിയിട്ടില്ല, അതിന് മുന്‍പ് ചൈനയില്‍നിന്നും വ്യാജനെത്തി തുടങ്ങി. ആപ്പിള്‍ സ്മാര്‍ട്ട് വാച്ചുകളുടെ അതേ രൂപത്തിലും മാതൃകയിലുമാണ് ചൈനീസ് വ്യാജന്മാര്‍ വാച്ച് നിര്‍മ്മിച്ചിരിക്കുന്നത്. ആപ്പിള്‍ വാഗ്ദാനം ചെയ്യുന്ന ഒരു ഫീച്ചര്‍ പോലും ഈ വ്യാജന്മാരില്‍ ഉണ്ടാകില്ലെന്ന കാര്യത്തില്‍ സംശയമില്ല.

ആപ്പിള്‍ സ്മാര്‍ട്ട് വാച്ചിന്റെ വില ആരംഭിക്കുന്നത് 349 ഡോളറിലാണ്. എന്നാല്‍, റെപ്ലിക്കയുടെ വില 40 മുതല്‍ 80 ഡോളര്‍ വരെയാകും. ആപ്പിള്‍ വാച്ച് സ്‌ക്വയര്‍ മോഡലിലാണ്, ചൈനീസ് വ്യാജന്മാരുടെയും ഘടന ഇതുതന്നെയാണ്.

ആപ്പിള്‍ വാച്ചിനായി കാത്തിരിക്കാന്‍ ക്ഷമയില്ലാത്തവര്‍ക്ക് വേണമെങ്കില്‍ ഈ ചൈനീസ് മോഡലിനായി പോകാം. ഏപ്രില്‍ 24ന് ശേഷമെ ആപ്പിള്‍ വാച്ചുകള്‍ വിപണിയിലെത്തുകയുള്ളു.

അതേസമയം ചൈനീസ് വ്യാജന്മാര്‍ ആപ്പിള്‍ വാച്ചുകള്‍ക്ക് ഒരു തരത്തിലും ഭീഷണിയാകില്ലെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. ചൈനീസ് വ്യാജന്മാര്‍ വാങ്ങാന്‍ പോകുന്ന ആളുകള്‍ ഒരിക്കലും ആപ്പിളിനെ സ്‌നേഹിക്കുന്ന ആളുകളാകില്ല, അതുകൊണ്ട് തന്നെ ഭീമമായ തുക മുടക്കി ഇത്തരക്കാര്‍ ആപ്പിള്‍ വാങ്ങില്ലെന്നും ഇവര്‍ വിലയിരുത്തുന്നു.

Scroll To Top