Sunday December 04, 2016
Latest Updates

ആപ്പിള്‍ ഐ ഫോണ്‍ 6 ഇന്ന് വിപണിയിലേക്ക്

ആപ്പിള്‍ ഐ ഫോണ്‍ 6 ഇന്ന് വിപണിയിലേക്ക്

ഗാഡ്ജറ്റ് പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ഐ ഫോണ്‍ 6 ഇന്ന് പുറത്തിറങ്ങും. കാര്‍ പ്ലേ, ഹെല്‍ത്ത് ആപ്‌സ് സംയോജിപ്പിക്കുന്ന ഹെല്‍ത്ത് കിറ്റ്, വലിയ സ്‌ക്രീന്‍ സൈസ്, മൊബൈല്‍ പേയ്‌മെന്റിന് എന്‍എഫ്‌സി തുടങ്ങിയവയാണ് ആപ്പിള്‍ 6 ന്റെ പ്രധാന സവിശേഷതകള്‍. െ്രെഡവിങ്ങിനിടയില്‍ നിര്‍ദേശങ്ങള്‍ വഴിയും ടച്ച് വഴിയും ഫോണില്‍ ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ചെയ്യാമെന്നതാണു കാര്‍പ്ലേയുടെ സവിശേഷത. പുതിയ കാറുകളില്‍ ഇന്‍ ബില്‍റ്റായി കാര്‍ പ്ലേ വരും. ഓഡി ഉള്‍പ്പെടെയുള്ള കമ്പനികളുമായി ആപ്പിള്‍ ഇത് സംബന്ധിച്ച കരാര്‍ ഒപ്പിട്ടു.

ശരീര ഊഷ്മാവ്, ഹൃദയമിടിപ്പ്, രക്തസമ്മര്‍ദം, രക്തത്തിലെ ഷുഗര്‍ , ഗ്ലൂക്കോസ് എന്നിവയുടെ അളവ് നോക്കാനുള്ള ആപ്ലിക്കേഷനുകളെ സംയോജിപ്പിക്കുകയാണ് ഹെല്‍ത്ത് കിറ്റ് ചെയ്യുന്നത്. 4.7, 5.5 എന്നിങ്ങനെ രണ്ടു വലുപ്പത്തിലുള്ള സ്‌ക്രീനുകളാണ് ആപ്പിള്‍ ഐ ഫോണ്‍ 6 ന്റെ മറ്റൊരു പ്രത്യേകത. സ്‌ക്രീന്‍ വലുപ്പത്തിന്റെ കാര്യത്തില്‍ സാമ്‌സങ്ങുമായി മത്സരിക്കാന്‍ ഇത് ആപ്പിളിനെ സഹായിക്കും. പോറല്‍ വീഴാത്ത സഫയര്‍ ക്രിസ്റ്റല്‍ ഡിസ്‌പ്ലേയാണ് ഐ ഫോണ്‍ ആറാം പതിപ്പിന്റെ മറ്റൊരു പ്രധാന സവിശേഷത. ഐ ഫോണുകളുടെ ഡിസ്‌പ്ലേ തകരാറിലാകുന്നുവെന്ന പതിവ് പരാതിക്ക് ഇതോടെ പരിഹാരമാകുമെന്ന് അപ്പിള്‍ പ്രതീക്ഷിക്കുന്നു.

നിയര്‍ ഫീല്‍ഡ് കമ്യുണിക്കേഷന്‍ (എന്‍എഫ്‌സി) വയര്‍ലെസ് ടെക്‌നോളജിയാണ് ഐ ഫോണ്‍ ആറില്‍ ഉപയോഗിച്ചിരിക്കുന്നത്. ബ്ലൂ ടൂത്തിനേക്കാള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നു എന്താണ് ഈ സാങ്കേതികവിദ്യയുടെ പ്രധാന സവിശേഷത. ഓണ്‍ലൈന്‍ പെയ്‌മെന്റുകള്‍ക്ക് ഏറെ സഹായകാമാകുന്ന സാങ്കേതികവിദ്യയാണ് എന്‍എഫ്‌സി. ബില്‍ പെയ്‌മെന്റുകള്‍ക്കായി അമേരിക്കന്‍ എക്‌സ്പ്രസ്, വീസ, മാസ്റ്റര്‍ കാര്‍ഡ് എന്നീ കമ്പനികളുമായും ആപ്പിള്‍ കരാറിലായിട്ടുണ്ട്.

Scroll To Top