Sunday December 04, 2016
Latest Updates

ആപ്പിള്‍ ഐ ഫോണ്‍ 6 ഇതാ ഇങ്ങനെ , 4.7, 5.5 ഇഞ്ചുകളില്‍ വലിയ സ്‌ക്രീനുകള്‍ !

ആപ്പിള്‍ ഐ ഫോണ്‍ 6 ഇതാ ഇങ്ങനെ , 4.7, 5.5 ഇഞ്ചുകളില്‍ വലിയ സ്‌ക്രീനുകള്‍ !

ഡബ്ലിന്‍ :ഗാഡ്ജറ്റ് പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഐ ഫോണ്‍ 6 ന്റെ ചിത്രങ്ങള്‍ ലീക്കായി. പ്രമുഖ ടെക്‌നോളജി വെബ്‌സൈറ്റായ ടെക്ക് റഡാറാണ് ഐ ഫോണ്‍ ആറാം പതിപ്പിന്റെ ലീക്ക് ചെയ്ത ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ടെക് റഡാര്‍ പുറത്തുവിട്ട ചിത്രങ്ങള്‍ ശരിയാണെങ്കില്‍ ഐ ഫോണ്‍ 6 നു കൂടുതല്‍ വലുപ്പമുള്ള സ്‌ക്രീനായിരിക്കുമെന്നാണ് സൂചന. വെബ്‌സൈറ്റ് ചിത്രങ്ങളുടെ ആധികാരികത
സ്ഥിരീകരിക്കുന്നില്ലെങ്കിലും ആപ്പിള്‍ ബീറ്റാ ടെസ്റ്റര്‍ എടുത്ത ചിത്രങ്ങള്‍ എന്ന പേരിലാണ് ഐ ഫോണ്‍ ആറിന്റെ ചിത്രങ്ങള്‍ പ്രചരിക്കുന്നത്.

സെപ്റ്റംബര്‍ 9 നാണ് ഐ ഫോണ്‍ 6 കമ്പനി ലോഞ്ച് ചെയ്യുന്നത്. പുറത്ത് വന്ന ചിത്രങ്ങള്‍ ശരിയാണെങ്കില്‍ ഉരുണ്ട മൂലകളോട് കൂടിയ ഐ ഫോണ്‍ 4.7 ഇഞ്ച്, 5.5 ഇഞ്ച് വലുപ്പങ്ങളില്‍ രണ്ട് പതിപ്പുകള്‍ ഉണ്ടാകുമെന്നാണ് സൂചന. ഐ ഫോണ്‍ അഞ്ചാം പതിപ്പിലേത് പോലെ സില്‍വര്‍, ഗോള്‍ഡ്, ഗ്രേ എന്നീ കളറുകളിലാകും ഐ ഫോണ്‍ 6 എത്തുക. ഇന്‍സെല്‍ ടച്ച് പാനല്‍ ടെക്‌നോളജിയാണ് ഐ ഫോണ്‍ 6 ല്‍
ഉപയോഗിച്ചിരിക്കുന്നത്.
i fon 6
ലീക്ക് ചെയ്ത ചിത്രങ്ങള്‍ എന്ന വ്യാജേന കമ്പനികള്‍ തന്നെ ഇത്തരം ചിത്രങ്ങള്‍ പുറത്ത് വിടാറുണ്ട്. ഉല്‍പ്പന്നത്തിനു പരമാവധി പ്രചരണം ലഭിക്കുന്നതിനു വേണ്ടിയാണ് കമ്പനികള്‍ ഇത്തരമൊരു പരസ്യ തന്ത്രം പ്രയോഗിക്കുന്നത്.
അതുകൊണ്ട് തന്നെ ഐ ഫോണ്‍ 6 ന്റെത് എന്ന പേരില്‍ പുറത്ത് വന്ന ചിത്രങ്ങള്‍ ആപ്പിള്‍ തന്നെ പുറത്തു വിട്ടതാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നു ഗാഡ്ജറ്റ് വിദഗ്ദര്‍ പറയുന്നു.

Scroll To Top