Wednesday December 07, 2016
Latest Updates

ആപ്പിള്‍ ഐ ഫോണുകള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ചൈന

ആപ്പിള്‍ ഐ ഫോണുകള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ചൈന

ബീജിംഗ്: ആപ്പിള്‍ ഐ ഫോണുകള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ചൈന. ഐ ഫോണിലെ ‘ഫ്രീക്വന്റ് ലൊക്കേഷന്‍സ്’ എന്ന ആപ്ലിക്കേഷനെതിരെയാണ് ചൈനയുടെ വിമര്‍ശനം. ഐ ഫോണ്‍ ഉപഭോക്താക്കളുടെ ലൊക്കേഷന്‍ അടക്കമുള്ള സ്വകാര്യ വിവരങ്ങള്‍ കൈമാറുന്നുണ്ട്. ഇതടക്കം ഐ ഫോണിലെ നിരവധി ആപ്ലിക്കേഷനുകള്‍ രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്ന് ചൈനീസ് അധികൃതര്‍ പറഞ്ഞു.

നേരത്തെയും ആപ്പിള്‍ ഐ ഫോണിനെതിരെ ചൈന രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. ആപ്പിള്‍ ഉപഭോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് കൈമാറുന്നു എന്നതായിരുന്നു ചൈനയുടെ പരാതി. ആപ്പിളിന്റെ ഉപഭോക്തൃസേവനങ്ങള്‍ക്കെതിരെയും ചൈന രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ചൈനയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ മൈക്രോസോഫ്റ്റ് വിന്‍ഡോസ് 8 ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് ചൈന ആപ്പിളിനെതിരെ രംഗത്ത് വന്നത്.

എന്നാല്‍ അപ്പിള്‍ ഈ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.

Scroll To Top