Tuesday December 06, 2016
Latest Updates

ആപ്പിള്‍ ഐഫോണ്‍ 5 സി സ്മാര്‍ട്ട്‌ഫോണുകളുടെ വിലകുറഞ്ഞ പതിപ്പ് അവതരിപ്പിച്ചു

ആപ്പിള്‍ ഐഫോണ്‍ 5 സി സ്മാര്‍ട്ട്‌ഫോണുകളുടെ വിലകുറഞ്ഞ പതിപ്പ് അവതരിപ്പിച്ചു

ഇടത്തരം സമൂഹത്തെ ലക്ഷ്യമിട്ട് ആപ്പിള്‍ ഐഫോണ്‍ 5 സി സ്മാര്‍ട്ട്‌ഫോണുകളുടെ വിലകുറഞ്ഞ പതിപ്പ് അവതരിപ്പിച്ചു. ഐപാഡിന് ഏകദേശം സമാനമായ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്ന ആപ്പിളിന്റെ ഈ ഉല്‍പ്പന്നത്തിന് 509 യൂറോയാണ് വില കണക്കാക്കുന്നത്. യൂറോപ്യന്‍ സ്‌റ്റോറുകളില്‍ മാത്രമായിരിക്കും എട്ട് ജിഗാബൈറ്റ്‌സ് വരുന്ന പുതിയ ഉപകരണം ലഭിക്കുകയെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

പ്ലാസ്റ്റിക് പുറംചട്ടയോട് കൂടിയ ഉപകരണം കഴിഞ്ഞ വര്‍ഷം തന്നെ ആപ്പിള്‍ പ്രഖ്യാപിച്ചിരുന്നു. കരുത്തേറിയ പ്രോസസര്‍ , കൂടുതല്‍ ഷാര്‍പ്പായ ക്യാമറ, ഫിംഗര്‍ പ്രിന്‍്‌റ് റഡാര്‍ തുടങ്ങി 5 എസ് മോഡലിന്റെ എല്ലാ സവിശേഷതകളോടും കൂടിയാണ് വിലകുറഞ്ഞ മോഡലും വരുന്നത്. വില കുറഞ്ഞ ഐ പാഡും ആപ്പിള്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് സോഫ്റ്റ്‌വേര്‍ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളോട് മത്സരിക്കുന്ന തരത്തിലുള്ള ക്യാമറയു വേഗതയുള്ള ചിപ്പുകളുമാണ് ഇതിലും ഉപയോഗിച്ചിട്ടുള്ളത്.

9.7 ഇഞ്ച് റെറ്റീനാ ഡിസ്പ്‌ളേ, ആപ്പിള്‍ തന്നെ ഡിസൈന്‍ ചെയ്ത എ6എക്‌സ് ചിപ്പ്, വീഡിയോ ചാറ്റിംഗിന് വേണ്ടിയുള്ള 5 മെഗാപിക്‌സല്‍ ക്യാമറ തുടങ്ങിയ സംവിധാനങ്ങള്‍ നാലാം തലമുറയിലെ ഐ പാഡിനൊപ്പം ഉണ്ടായിരിക്കുമെന്ന് ആപ്പിള്‍ അവരുടെ പ്രസ്താവനയില്‍ പറയുന്നു. നടപ്പു സാമ്പത്തിക പാദത്തിലെ പകുതി വരുമാനവും ആപ്പിള്‍ കണ്ടെത്തിയത് ഐഫോണ്‍ വില്‍പ്പനയിലൂടെയായിരുന്നു.

Scroll To Top