Sunday December 04, 2016
Latest Updates

ആപ്പിളിന്റെ പുത്തന്‍ ഐ ഫോണ്‍ വിപണിയില്‍

ആപ്പിളിന്റെ പുത്തന്‍ ഐ ഫോണ്‍ വിപണിയില്‍

പുത്തന്‍ ഐഫോണ്‍ തരംഗവുമായി ആപ്പിള്‍ വീണ്ടും രംഗത്ത്. ഐഫോണ്‍ 5 ന്റെ പുതുരൂപമാണ് വിലക്കുറവോടെ ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്നത്.

രണ്ട് പുത്തന്‍ ഡിസൈനുകളായി ഇപ്പോഴുള്ള ഐഫോണ്‍ 5നെ കൊണ്ടുവരാനാണ് ആപ്പിള്‍ ഉദ്ദേശിച്ചിരിക്കുന്നത്. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഇതുവഴി കഴിയും എന്നാണ് കമ്പനി വിശ്വസിക്കുന്നത്.

മികച്ച ക്യാമറ, ഫാസ്റ്റര്‍ചിപ്പ്, ഫിംഗര്‍പ്രിന്റ് റീഡര്‍ തുടങ്ങി പല പുതുമകളും ഹോം ബട്ടണില്‍ ഉള്‍ക്കൊള്ളിച്ചാണ് ആപ്പിള്‍ ഐഫോണ്‍ 5 ന്റെ പുത്തന്‍ സീരീസിന്റെ രംഗപ്രവേശം.

ഗ്രെ, ഗോള്‍ഡ്, സില്‍വര്‍ തുടങ്ങി മൂന്നു നിറങ്ങളില്‍ ലഭിച്ചിരുന്ന ഐഫോണ്‍ 5എസ് വിഭാഗങ്ങള്‍ 64 ബിറ്റ് 7 ചിപ്പോടുകൂടിയാണ് ഇപ്പോള്‍ വിണിയില്‍ ഇറങ്ങിയിരിക്കുന്നത്. 64ബിറ്റ് ചിപ്പോടുകൂടിയ ആദ്യത്തെ ഐഫോണാണ് ഇതെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു.

മികച്ച ബാറ്ററി കപ്പാസിറ്റിയും ഫെയ്‌സ്‌ടൈമിന്റെ ഹൈഡഫനിഷന്‍ ക്യാമറയുമാണ് ആപ്പിളിന്റെ പുതിയ ഐഫോണിന്റെ മറ്റ് പ്രത്യേകതകള്‍.

ഐഫോണ്‍5സി മാര്‍ക്കറ്റിലിറങ്ങി മാസങ്ങള്‍ കഴിയും മുന്‍പ് തന്നെ അതിന്റെ വില 99 ഡോളറാക്കി കമ്പനി കുറച്ചിരുന്നു.

വന്നു കഴിഞ്ഞ രണ്ടു ഡിസൈനുകളും യുഎസിലും യുകെയിലും ഇറങ്ങിക്കഴിഞ്ഞുവെങ്കിലും അയര്‍ലന്റില്‍ സെപ്തംബര്‍ 20നു തന്നെ ഇറങ്ങുമോ എന്നതില്‍ ധാരണയായിട്ടില്ല.

ആപ്പിളിന്റെ പുതിയ ഐഫോണ്‍ ഐഒഎസ് 7ലാണ് പ്രവര്‍ത്തിക്കാന്‍ പോകുന്നത്. ഐഒഎസ് 7 സോഫ്റ്റ് വെയര്‍ ഐഫോണ്‍4ലും ഐഫോണ്‍5ലും ഐപാഡിലും ഉപയോഗിക്കാന്‍ സാധിക്കുന്നതാണെന്ന് ആപ്പിള്‍ അറിയിച്ചു.

ഈ വര്‍ഷത്തിലെ ആദ്യ മൂന്നു മാസങ്ങളിലായി 31.2 മില്ല്യണ്‍ ഐഫോണുകള്‍ വിറ്റതായാണ് കണക്കുകള്‍ രേഖപ്പെടുത്തുന്നത്.

Scroll To Top