Thursday December 08, 2016
Latest Updates

ആപ്പിളിന്റെ ഐ ഫോണ്‍ 6 പുറത്തിറക്കി,പ്രത്യേകതകള്‍ ഏറെ 

ആപ്പിളിന്റെ ഐ ഫോണ്‍ 6 പുറത്തിറക്കി,പ്രത്യേകതകള്‍ ഏറെ 

കാലിഫോര്‍ണിയ: ഗാഡ്ജറ്റ് പ്രേമികളുടെ ആകാംഷയ്ക്ക് വിരാമമിട്ട് ആപ്പിളിന്റെ ഐ ഫോണ്‍ 6 പുറത്തിറക്കി. ഇന്നലെ രാത്രി ഇന്ത്യന്‍ സമയം 10.30 നാണ് ഐ ഫോണ്‍ 6 പുറത്തിറക്കിയത്. ആപ്പിള്‍ സി ഇ ഒ ടിം കുക്കാണ് ഐ ഫോണ്‍ 6 പുറത്തിറക്കിയത്. ഐ ഫോണ്‍ 6, ഐ ഫോണ്‍ 6 പ്ലസ് എന്നിങ്ങനെ രണ്ടു വകഭേദങ്ങളുണ്ട് ഐ ഫോണ്‍ 6 ന്. ഐ ഫോണ്‍ 6 ന് 4.7 ഇഞ്ച് സ്‌ക്രീന്‍ വലുപ്പവും ഐ ഫോണ്‍ 6 പ്ലസിന് 5.5 ഇഞ്ച് സ്‌ക്രീന്‍ വലുപ്പവുമുണ്ട്. ഐ ഫോണ്‍ 6 ന് 1334 x 750 പിക്‌സല്‍ റെസൊല്യൂഷനും 6 പ്ലസിന് 1920 x 1080 റെസൊല്യൂഷനുമുണ്ട്.

രണ്ട് ഫോണുകളിലും റെറ്റിന എച്ച്ഡി ഡിസ്‌പ്ലേയാണ് ലഭ്യമാക്കിയിരിക്കുന്നത്. ഐ ഫോണ്‍ ആറിന് 6.8 മില്ലിമീറ്റര്‍ കട്ടിയുണ്ട് 6 പ്ലസിന് 7.1
മില്ലിമീറ്റര്‍ കട്ടിയുമുണ്ട്.ഐഒഎസ് 8 എന്ന ഓപ്പറേറ്റിംഗ് സിസ്റ്റമാണ് രണ്ട് ഫോണുകളിലും ഉപയോഗിച്ചിരിക്കുന്നത്. സിപിയുവിന് 20 ശതമാനം അധികം
വേഗതയും ഗ്രാഫിക്‌സിന് 50 ശതമാനം അധികം വേഗതയും വാഗ്ദാനം ചെയ്യുന്ന 64 ബിറ്റ് ചിപ്പാണ് രണ്ട് ഫോണുകളിലും ഉപയോഗിച്ചിരിക്കുന്നത്. ഫെയ്‌സ് ഡിറ്റക്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്ന 8 എംപി ക്യാമറയാണ് രണ്ട് പതിപ്പിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സെക്കന്‍ഡില്‍ 120 ഫ്രെയിം വേഗതയിലോ 240 ഫ്രെയിം വേഗതയിലോ സ്ലോ മോഷന്‍ വീഡിയോകള്‍റെക്കോഡ് ചെയ്യാനുള്ള സൌകര്യവും ഐ ഫോണിന്റെ പുതിയ പതിപ്പുകളിലുണ്ട്. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യയും മൊബൈല്‍ പെയ്‌മെന്റിന് സഹായിക്കുന്ന സാങ്കേതികവിദ്യയുമാണ് ഐ ഫോണ്‍ 6 ന്റെ മറ്റ് പ്രധാന സവിശേഷതകള്‍. സെപ്റ്റംബര്‍ 17 മുതല്‍ ഐ ഫോണിന്റെ പുതിയ പതിപ്പുകളുടെ വില്പ്പന
തുടങ്ങും. സെപ്റ്റംബര്‍ 12 മുതല്‍ ബുക്കിംഗ് തുടങ്ങും. ഐ ഫോണ്‍ 6 ന് 199 യുഎസ് ഡോളറും 6 പ്ലസിന് 299 യുഎസ് ഡോളറുമാണ് വില.

Scroll To Top