Wednesday December 07, 2016
Latest Updates

ആന്‍ഡ്രോയിഡ് ഫോണുകള്‍ വൈറസ് ഭീഷണിയില്‍

ആന്‍ഡ്രോയിഡ് ഫോണുകള്‍ വൈറസ് ഭീഷണിയില്‍

ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ. ആന്‍ഡ്രോയിഡ് ഒഎസില്‍ പ്രവര്ത്തിക്കുന്ന ഫോണില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ ശേഷിയുള്ള വൈറസ് വ്യാപിക്കുന്നു. വിവരങ്ങള്‍ ചോര്‍ത്തുന്നതിന് പുറമേ കോണ്‍ടാക്റ്റ് ലിസ്റ്റിലെ നമ്പരുകളിലേക്ക് എസ്.എം.എസ് അയയ്ക്കാനും ഈ വൈറസുകള്‍ക്ക് ശേഷിയുണ്ട്. ആന്‍ഡ്രോയിഡ് എസ്എംഎസ് സെന്റ് എന്നാണു ഈ വൈറസിന്റെ പേര്. ഈ വൈറസ് അയയ്ക്കുന്ന എസ്.എം.എസുകളില്‍ വൈറസിലേക്കുള്ള ലിങ്കാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് കമ്പ്യൂട്ടര്‍ എമര്‍ജെന്‍സി റെസ്‌പോണ്‍സ് ടീം ഓഫ് ഇന്ത്യ അറിയിച്ചു.

ഫോണിലെ നമ്പരുകള്‍, ഫോട്ടോ ഫയലുകള്‍ എന്നിവയും ഈ വൈറസ് കൈക്കലാക്കും. ലൊക്കേഷന്‍ മനസിലാക്കാനും ഈ വൈറസുകള്‍ക്ക് ശേഷിയുണ്ട്. ഇന്റര്‍നെറ്റ് ബാങ്കിങ്ങിന്റെ വിശദാംശങ്ങള്‍ ചോര്‍ത്താനും ഈ വൈറസിന് ശേഷിയുണ്ട്. ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നവര്‍ ഏറ്റവും ജാഗ്രത പാലിക്കേണ്ടത് ഇക്കാര്യത്തിലാണെന്ന് ആന്‍ഡ്രോയിഡ് വിദഗ്ദര്‍ പറഞ്ഞു.

Scroll To Top